ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു ,സഹലും രാഹുലും ടീമിൽ |Indian Football

2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൻ്റെ രണ്ടാം റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ട് മത്സരങ്ങൾക്കുള്ള 35 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ടീം കോച്ച് ഇഗോർ സ്റ്റിമാക്.ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 തുടങ്ങിയ ടൂര്ണമെന്റുകൾക്കായി സംയുക്ത യോഗ്യത യോഗ്യത റൌണ്ട് 2 ൽ രണ്ടു മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

അഫ്ഗാനിസ്ഥാനെതിരെ മാർച്ച് 21 ന് അബ സൗദി അറേബ്യയിൽ എവേ മത്സരം കളിക്കും, മാർച്ച് 26 ന് ഗുവാഹത്തിയിൽ ഹോം മത്സരം കളിക്കും. മലയാളി താരങ്ങളായ രാഹുലും സഹലും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, ഫുർബ ടെമ്പ ലചെൻപ, വിശാൽ കൈത്.

ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, പ്രീതം കോട്ടാൽ, രാഹുൽ ഭേക്കെ, നിഖിൽ ചന്ദ്രശേഖർ പൂജാരി, സുഭാഷിഷ് ബോസ്, നരേന്ദർ, അൻവർ അലി, റോഷൻ സിംഗ് നൗറെം, അമേ ഗണേഷ് റണവാഡെ, ജയ് ഗുപ്ത.

മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ജീക്‌സൺ സിംഗ് തൗണോജം, ദീപക് താംഗ്രി, ലാൽതതംഗ ഖൗൾഹിംഗ്, ലാലെങ്‌മാവിയ റാൾട്ടെ, ഇമ്രാൻ ഖാൻ.

ഫോർവേഡ്‌സ്: സുനിൽ ഛേത്രി, ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, വിക്രം പർതാപ് സിംഗ്, രാഹുൽ കണ്ണോലി പ്രവീൺ, നന്ദകുമാർ സെക്കർ, ഇസക് വൻലാൽറുത്‌ഫെല.

Rate this post