13വയസിൽ ലിയോ മെസ്സി ബാഴ്സയുമായി ആദ്യ കരാർ ഒപ്പ് വെച്ച നാപ്കിൻ പേപ്പർ ലേലത്തിൽ! | Lionel Messi

ലോക ഫുട്ബോളിന്റെ ചരിത്രം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലിയോ മെസ്സി തന്റെ ഫുട്ബോൾ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ച സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ എഫ്സിയുമായി ഒപ്പ് വെച്ച ആദ്യത്തെ കരാർ അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് നടക്കുന്ന ലേലത്തിൽ വിറ്റഴിക്കും.

2000 ഡിസംബർ 14ന് ബാഴ്സലോണയുടെ ടെന്നീസ് ക്ലബ്ബിൽ വച്ച് ലിയോ മെസ്സി ആദ്യമായി ബാഴ്സലോണയുമായി കരാർ ഒപ്പുവെച്ച നാപ്കിൻ പേപ്പർ ആണ് ലേലത്തിൽ വെച്ചിരിക്കുന്നത്. ലിയോ മെസ്സിയുടെ 13 വയസ്സിലാണ് സ്പാനിഷ് ക്ലബ്ബുമായി ഈ കരാർ ഒപ്പ് വെക്കുന്നത്. ഇത്രയേറെ അമൂല്യമായ ഒരു വസ്തുവാണ് ന്യൂയോർക്കിൽ വച്ച് മാർച്ച് 18 മുതൽ ആരംഭിക്കുന്ന ലേലത്തിൽലഭ്യമാവുന്നത്.

നേരത്തെ ഖത്തറിലെ ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിൽ ലിയോ മെസ്സി ധരിച്ച 6 അർജന്റീന ജേഴ്സികൾ 7.8 മില്യൺ ഡോളറിന് ലേലത്തിൽ ന്യൂ ഇയോർക്കിൽ വച്ച് വിറ്റഴിഞ്ഞിരുന്നു. ഇത്തവണ ലിയോ മെസ്സി ചരിത്രത്തിലേക്ക് കാലെടുത്തുവെച്ച ബാഴ്സലോണയുമായുള്ള ആദ്യ കരാർ ഒപ്പ് വെച്ച പേപ്പറാണ് ലേലത്തിലുള്ളത്. ഏകദേശം 6,35,000 ഡോളറിനു ഈ നാപ്കിൻ പേപ്പർ വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ കഴിഞ്ഞ മാർച്ച് അഞ്ചു മുതൽ ന്യൂയോർക്കിൽ ലേലത്തിൽ വെക്കാൻ തയാറായ മെസ്സി കരാർ ഒപ്പ് വെച്ച നാപ്കിൻ പേപ്പർ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ചത് താരം എന്ന് പലരും അഭിപ്രായപ്പെടുന്ന ലിയോ മെസ്സി സൈൻ ചെയ്‌ത അമൂല്യമായ ഒരു വസ്തു ലേലത്തിൽ എത്തുമ്പോൾ ഫുട്ബോൾ ലോകവും ന്യൂയോർക്കിൽ വെച്ച് നടക്കുന്ന ലേലത്തിലേക്ക് കണ്ണോടിക്കുകയാണ്.

Rate this post