എതിരാളികൾ എത്ര വലിയവർ ആണെങ്കിലും ഇന്ത്യ “ഭയരഹിതമായ ഫുട്ബോൾ” കളിക്കുന്നത് തുടരണമെന്ന് ഇഗോർ സ്റ്റിമാക് | Asian Cup 2023

ഖത്തറിലെ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ 2023 ലെ എഎഫ്‌സി ഏഷ്യൻ കപ്പ് സ്വന്തം നാട്ടിൽ നടക്കുന്നതായി തോന്നുന്നുവെന്ന് കോച്ച് ഇഗോർ സ്റ്റിമാക്. ഓസ്‌ട്രേലിയ, കരുത്തരായ ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവ ഉൾപ്പെടുന്ന കടുത്ത ഗ്രൂപ്പിലാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ ഉൾപെട്ടിട്ടുള്ളത്.

എന്നാൽ എതിരാളികൾ ശക്തരാണെങ്കിലും ഇന്ത്യൻ ടീമിന് മേൽ സമ്മർദമില്ലെന്ന് സ്ടിമാക്ക് പറഞ്ഞു. പ്രധാന താരങ്ങളുടെ പരിക്ക് ഇന്ത്യയെ തളർത്തിയിരിക്കുകയാണ്. അൻവർ അലി, ജീക്‌സൺ സിംഗ്, ആഷിഖ് കുരുണിയൻ എന്നിവർ പരിക്ക് മൂലം ടീമിൽ ഇടം പിടിച്ചിട്ടില്ല . ടീമിൽ ഉൾപ്പെട്ടെങ്കിലും പരിക്ക് മൂലം മലയാളി താരം സഹൽ അബ്ദുൽ സമദ് കളിക്കുന്ന കാര്യം സംശയത്തിലാണ്.ശനിയാഴ്ച വൈകി ദോഹയിൽ ഇറങ്ങിയ ഇന്ത്യയെ നിരവധി ആരാധകർ ആഹ്ലാദത്തോടെ സ്വീകരിച്ചു. ജനുവരി 13 ന് ഓപ്പണറിൽ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ സ്റ്റിമാകിന്റെ ടീമിന് ധാരാളം ആരാധക പിന്തുണ ലഭിക്കും.എന്നിരുന്നാലും 2019 ൽ നിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് കടുത്ത ഗ്രൂപ്പാണ് ലഭിച്ചത്.

“ഈ ഗ്രൂപ്പ് 2019 നെ അപേക്ഷിച്ച് വളരെ ശക്തമാണ്,” സ്റ്റിമാക് ഞായറാഴ്ച ഒരു വെർച്വൽ ഇന്ററാക്ഷനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘എന്ത് തന്നെയായാലും പരമാവധി പോയിന്റുകൾ നേടാൻ നോക്കും.മികച്ച പ്രകടനം നടത്തുകയും സ്ഥിരതയുള്ള ഫുട്ബോൾ കളിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞാൻ ഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല, കളിക്കാരിൽ സമ്മർദ്ദം ചെലുത്തുന്നില്ല” സ്ടിമാക്ക് പറഞ്ഞു.

എതിരാളികൾ എത്ര വലിയവർ ആണെങ്കിലും ഇന്ത്യ “നിർഭയ ഫുട്ബോൾ” കളിക്കുന്നത് തുടരണമെന്നും പരിശീലകൻ പറഞ്ഞു. ” കളിക്കാർ ടൂർണമെന്റ് ആസ്വദിക്കുകയും അനുഭവം നേടുകയും ചെയ്യണം.ഈ വർഷത്തെ ഞങ്ങളുടെ മുൻ‌ഗണന ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുക എന്നതാണ്,ഏഷ്യൻ കപ്പിലെ ഈ ഗെയിമുകളെല്ലാം ഞങ്ങളുടെ ഗെയിമിനെ സ്ഥിരപ്പെടുത്തുന്നതിന് ഞങ്ങളെ സഹായിക്കും, ”അദ്ദേഹം പറഞ്ഞു.

Rate this post