‘നിങ്ങൾ ഒരു അവാർഡ് ഉണ്ടാക്കുന്നു എന്നിട്ട് അത് അർഹതയില്ലാത്തവർക്ക് കൊടുക്കുന്നു’

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയാണ് 2023 വർഷത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് അവാർഡ് സ്വന്തമാക്കിയത്. ലിയോ മെസ്സി തുടർച്ചയായി രണ്ടാമത്തെ വർഷം വിഭാഗത്തിൽ ബെസ്റ്റ് അവാർഡ് സ്വന്തമാക്കിയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് താരത്തിന് നേരെയും അവാർഡിന് നേരെയും വരുന്നത്.

ലയണൽ മെസ്സി ഒരിക്കലും അർഹിക്കാത്തതാണ് ഈ ഫിഫ ദി ബെസ്റ്റ് നേട്ടമെന്നാണ് എല്ലാവരുടെയും വാദം. ഫുട്ബോൾ ലോകത്തിലെയും പല പ്രമുഖരും ലിയോ മെസ്സിയുടെ ഈ ഫിഫ ദി ബെസ്റ്റ് അവാർഡിനെ വിമർശിക്കുന്നുണ്ട്. റയൽ മാഡ്രിഡിന്റെ സ്പാനിഷ് താരമായിരുന്ന ഐകർ കസിയസ് തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയകളിലൂടെ ഫിഫയുടെ അവാർഡിനെ വിമർശിച്ചിരിക്കുകയാണ്.

” നിങ്ങൾ വളരെ മനോഹരമായതും മികച്ചതുമായ അവാർഡുകൾ ഉണ്ടാക്കുന്നു, എന്നിട്ട് നിങ്ങളത് വേണ്ട രീതിയിലുള്ള ന്യായമായ കാര്യങ്ങൾ ചെയ്യാതെ അർഹിച്ചവരിൽ നിന്നും തട്ടി മാറ്റുന്നു.” – 2010 ഫിഫ വേൾഡ് കപ്പ് നേടിയ സ്പെയിൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഐകർ കസിയസ് ഷിഫാ ദി ബെസ്റ്റ് അവാർഡിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയയിൽ പറഞ്ഞ വാക്കുകളാണിത്.

ഫിഫ ദി ബെസ്റ്റ് അവാർഡ് നേടിയ ലിയോ മെസ്സിയുടെ നേട്ടങ്ങളായി ഫിഫ പറഞ്ഞത് പ്രധാനമായും ഫിഫ വേൾഡ് കപ്പ് കിരീടമാണ്. ഇതിനിടെ അമേരിക്കൻ ഫുട്ബോളിലേക്ക് കൂടുമാറിയ ലിയോ മെസ്സിക്ക് ടോപ്പ് ലെവലിലുള്ള പ്രകടനം അമേരിക്കയിൽ നടത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ തന്നെ മെസ്സിക്ക് ഈ അവാർഡ് നൽകിയത് വളരെ തെറ്റായ തീരുമാനമെന്നാണ് മെസ്സിക്കും അവാർഡിനും നേരെ വരുന്ന വിമർശനങ്ങളിൽ പ്രധാനപ്പെട്ടത്.

4.1/5 - (25 votes)
Lionel Messi