2022 ഫിഫ ലോകകപ്പിന് ശേഷം ഒരു വർഷത്തേക്ക് കൂടി ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്ൻ കരാർ പുതുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു, എന്നാൽ മെസ്സി ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല. അതിനിടെ, കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്ന് ലയണൽ മെസ്സി പിൻമാറിയെന്നും അടുത്ത സമ്മറിൽ അദ്ദേഹം മറ്റൊരു ക്ലബ്ബിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഏതായാലും പാരീസുകാരുമായുള്ള കരാർ പുതുക്കുന്ന കാര്യത്തിൽ മെസ്സി തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.
ലയണൽ മെസ്സി കരാർ പുതുക്കില്ലെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതോടെ അർജന്റീനിയൻ താരം തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷ ഏറെയായിരുന്നു. എല്ലാ ബാഴ്സലോണ ആരാധകരും അർജന്റീനിയൻ സൂപ്പർ താരം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു എന്നതിൽ സംശയമില്ല. അതിനിടെ, അടുത്തിടെ അർജന്റീനിയൻ മാധ്യമമായ ഡയറിയോ ഒലെയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബാഴ്സലോണയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള മെസിയുടെ വാക്കുകൾ ബാഴ്സലോണ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
‘ഫൈനലിലെ എല്ലാ വസ്തുക്കളും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.ഫൈനലിലെ ബൂട്ടുകളും എന്റെ ജേഴ്സിയും അർജന്റീനയുടെ ട്രെയിനിങ് സെന്ററായ എസയ്സ പ്രോപ്പർട്ടിയിലാണ് ഉള്ളത്.വരുന്ന മാർച്ച് മാസത്തിൽ ഞാൻ അതെല്ലാം എടുത്തുകൊണ്ട് ബാഴ്സലോണയിലേക്ക് പോകും.അവിടെയാണ് എന്റെ ഒരുപാട് വസ്തുക്കളും എന്റെ ഓർമ്മകളും നിലകൊള്ളുന്നത്.എന്റെ കരിയർ അവസാനിച്ചു കഴിഞ്ഞാൽ ഞാൻ ബാഴ്സലോണയിലേക്ക് തന്നെ മടങ്ങും.എന്റെ വീട് അതാണ്.അവിടെയാണ് ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നത്’ മെസ്സി പറഞ്ഞു.
Leo Messi was signing Argentina & Barcelona kits earlier today 💙🤍❤️pic.twitter.com/oP1kYpRAZI
— L/M Football (@lmfootbalI) February 2, 2023
വളരെ ചെറുപ്പത്തിൽ തന്നെ അർജന്റീനയിൽ നിന്ന് ബാഴ്സലോണയിലെത്തിയ ലയണൽ മെസ്സിക്ക് 20 വർഷത്തിലേറെയായി ആ നഗരത്തോട് വലിയ സ്നേഹമുണ്ട്. പിഎസ്ജിയിൽ ബാഴ്സലോണയിൽ മെസ്സിക്ക് ലഭിച്ച പ്രാധാന്യം ലഭിക്കുന്നില്ല എന്നതും സത്യമാണ്. അതുകൊണ്ട് തന്നെ ലയണൽ മെസ്സി സ്പാനിഷ് ക്ലബിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.