പ്രീമിയർ ലീഗിന്റെ പതിമൂന്നാം റൗണ്ട് മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെതിരെ ചെൽസിക്ക് വലിയ നാണക്കേട് സംഭവിച്ചിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സെന്റ് ജെയിംസ് പാർക്കിൽ ചെൽസി തോറ്റത്.
ബ്ലൂസിന്റെ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ നാലു ഗോളുകൾ വീതം നേടി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സമനില പിടിച്ച് തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു,ചെൽസിയുടെ തകർപ്പൻ തിരിച്ചുവരവിന് സൂചനകളാണ് അന്ന് നൽകിയതെങ്കിൽ ഈ വലിയ തോൽവി ആരാധകരെ വളരെ നിരാശരാക്കിയിട്ടുണ്ട്.
ചെൽസിയുടെ സെന്റർ ബാക് ബ്രസീലിയൻ തിയാഗോ സിൽവക്ക് മത്സരത്തിനിടയിൽ ഒരു വലിയ പിഴവ് സംഭവിച്ചിരുന്നു, ആ അവസരം മുതലെടുത്ത് സിൽവയുടെ ബ്രസീൽ ടീമിലെ സഹതാരം ജോലിന്റൻ ഗോൾ നേടി ബ്ലൂസിന്റെ തോൽവിയുടെ കാഠിന്യം വർദ്ധിച്ചു. താരത്തിന്റെ പിഴവിൽ ആരാധകരോടായി മാപ്പ് പറഞ്ഞിരിക്കുകയാണ് തിയാഗോ സിൽവ.
Chelsea have won just 𝗙𝗜𝗩𝗘 of their last 25 Premier League matches 😳 🔵 📉 pic.twitter.com/mBkkLPfl0n
— OneFootball (@OneFootball) November 25, 2023
‘ഞാൻ തകർന്നുപോയി. ഇന്ന് ഞങ്ങൾക്ക് നല്ല ദിവസമായിരുന്നില്ല. തോൽവിക്ക് എല്ലാവരോടും മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് എന്നിൽ വിശ്വസിക്കുകയും എല്ലാ ദിവസവും എന്നെ പിന്തുണയ്ക്കുകയും ചെയ്യുന്ന എന്റെ ടീമംഗങ്ങളോട്.ഞാൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.നമുക്ക് ശക്തി സംഭരിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാം.”
I'm devastated. It wasn't a good day for us. I would like to apologize to everyone for the defeat, especially to my teammates who believe in me and support me every day. I take full responsibility. Let's gather strength and come back stronger 🙏🏽💙 pic.twitter.com/sXP3ufJox8
— Thiago Silva (@tsilva3) November 25, 2023
ആദ്യ പകുതിയിൽ അലക്സാണ്ടർ ഇസക്കിലൂടെ ന്യൂകാസിൽ സ്കോറിങ്ങിന് തുടക്കമിട്ടെങ്കിലും റഹീം സ്റ്റെർലിംഗ് ഫ്രീകിക്കിലൂടെ ചെൽസി സമനില പിടിച്ചു.എന്നിരുന്നാലും രണ്ടാം പകുതിയിൽ എഡ്ഡി ഹോവിന്റെ ടീം ലീഡ് നേടിയപ്പോൾ ജമാൽ ലാസ്സെല്ലെസ് സാഞ്ചസിനെ മറികടന്ന് രണ്ടാം ഗോൾ നേടി, ഒരു മിനിറ്റിനുശേഷം ജോലിന്റൺ മൂന്നാമത്തേത് കൂട്ടിച്ചേർത്തു. ഗോഡ്സന്റെ വകയായിരുന്നു ചെൽസിയുടെ വലയിലെ അവസാനത്തെയും നാലാമത്തെയും ഗോൾനേടിയത്.
കളിയുടെ 72മത്തെ മിനിറ്റിൽ ക്യാപ്റ്റൻ റീസ് ജെയിംസിന് ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് ബ്ലൂസ് പത്ത് പേരായി ചുരുങ്ങി.റഫറിയോട് തർക്കിച്ചതിന്റെ പേരിൽ ബുക്ക് ചെയ്യുകയും സീസണിലെ തന്റെ അഞ്ചാം മഞ്ഞക്കാർഡ് നേടിയതോടെ മാർക്ക് കുക്കുറെല്ലയെ ബ്രൈറ്റണുമായുള്ള അടുത്ത ആഴ്ചത്തെ ഹോം പോരാട്ടം അദ്ദേഹത്തിന് നഷ്ടമാകും.
OALS 𝗙𝗢𝗨𝗥 𝗙𝗨𝗡 ⚽️ AS NEWCASTLE HAMMER 🔨CHELSEA ⚫️⚪️ pic.twitter.com/OkBDfYPH4V
— 433 (@433) November 25, 2023
ഈ സീസണിൽ പ്രീമിയർ ലീഗിലിത് ചെൽസിയുടെ അഞ്ചാം തോൽവിയാണിത്. 13 മത്സരങ്ങളിൽ 4 ജയവും 4 സമനിലയും അഞ്ചു തോൽവികളുമായി 16 പോയിന്റോടെ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ 23 പോയിന്റ്കളുമായി ആറാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റഡ്.