‘ബ്രസീൽ പ്രീ ക്വാർട്ടറിൽ കടന്നതിൽ എനിക്ക് സന്തോഷമുണ്ട് ,വിപരീതമായി ചിന്തിക്കുന്നത് തെറ്റാണ്’ :ലയണൽ സ്‌കലോണി |Qatar 2022

പോളണ്ടിനെതിരായ അർജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി, ഹെഡ് കോച്ച് ലയണൽ സ്‌കലോണി മാധ്യമങ്ങളോട് സംസാരിക്കുകയും ബ്രസീൽ അവസാന 16-ലേക്ക് കടന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്രസീലിന്റെ ലോകകപ്പിലെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണെന്നും മറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും പരിശീലകൻ പറഞ്ഞു.

“ഞാൻ തെക്കേ അമേരിക്കക്കാരനാണ്, ബ്രസീൽ 16-ാം റൗണ്ടിലേക്ക് മുന്നേറിയതിൽ എനിക്ക് സന്തോഷമുണ്ട്. വിപരീതമായി ചിന്തിക്കുന്നവൻ തെറ്റാണ്. ഞാൻ സൗത്ത് അമേരിക്കൻ ഫുട്‌ബോളിന്റെ ഒന്നാം നമ്പർ ആരാധകനാണ്, എനിക്ക് ബ്രസീലിൽ മികച്ച സുഹൃത്തുക്കളുണ്ട്, അർജന്റീന പുറത്തായാൽ, ഒരു സൗത്ത് അമേരിക്കൻ ടീം വേൾഡ് കപ്പ് നേടാൻ ഞാൻ ആഗ്രഹിക്കുന്നു. സംശയമില്ല. മറിച്ചു ചിന്തിക്കുന്നത് തെറ്റാണ്. അവർ മികച്ച പ്രകടനമാണ് നടത്തുന്നത്, രണ്ട് മത്സരങ്ങളും അവർ വിജയിച്ചു, അതിന് ഞാൻ അവരെ അഭിനന്ദിക്കുന്നു, ”സ്കലോനി പറഞ്ഞു.

അവസാന 16ൽ കടക്കുമെന്ന് ഉറപ്പിക്കാൻ അർജന്റീനക്ക് ഇന്ന് പോളണ്ടിനെ പരാജയപെടുത്തണം.“മിക്ക ടീമുകളും കളിക്കുന്ന രീതി മാറ്റുന്നു, എന്നാൽ പോളണ്ടിന് അവരുടെ കളിയെക്കുറിച്ച് നല്ല ധാരണയുണ്ട്, എതിരാളിയെ പരിഗണിക്കാതെ അവർക്ക് പിന്നിൽ നാലോ അഞ്ചോ പേരുമായി കളിക്കാൻ കഴിയും” സ്കെലോണി പറഞ്ഞു.റോബർട്ട് ലെവൻഡോസ്‌കി നയിക്കുന്ന പോളണ്ടിനെതിരെ കടുത്ത മത്സരമാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് തങ്ങളുടെ മത്സരത്തിന് മുന്നോടിയായി സംസാരിച്ച സ്‌കലോനി പറഞ്ഞു.

മികച്ച ഗോൾ-വ്യത്യാസം കാരണം അർജന്റീന ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ്.ഇന്നത്തെ മത്സരം അർജന്റീനക്ക് വിജയിക്കനായി സാധിച്ചില്ലെങ്കിൽ മെക്സിക്കോ സൗദി ഫലത്തെ ആശ്രയിച്ചാവും പ്രീ ക്വാർട്ടറിഎൽക്ക് കടക്കുക.

Rate this post