കഴിഞ്ഞദിവസം നടന്ന യൂറോ 2024 യോഗ്യത മത്സരത്തിൽ സ്ലോവാക്യക്കെതിരെ പോർച്ചുഗലിന്റെ 3-2 ന്റെ വിജയം. വിജയത്തോടെ പോർച്ചുഗൽ യൂറോ 2024 ൽ സ്ഥാനം ഉറപ്പിച്ചു.”എസ്റ്റേഡിയോ ഡോ ഡ്രാഗോ ” എന്ന പോർച്ചുഗൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം നടന്നത്.മത്സരത്തിൽ പോർച്ചുഗൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളുകൾ നേടി.
കളിയുടെ തുടക്കത്തിൽ പോർച്ചുഗലിന്റെ ഗൺസാലോറാമോസിന്റെ പതിനെട്ടാം മിനുട്ടിലെ ഗോളിലാണ് പോർച്ചുഗൽ ലീഡ് നേടിയത്. പോർച്ചുഗലിനു ധാരാളം ചാൻസുകൾ ലഭിച്ചെങ്കിലും മുഴുവൻ മുതലെടുക്കാൻ സാധിച്ചില്ല. 29 ആം മിനിറ്റിൽ പോർച്ചുഗലിന് കിട്ടിയ പെനാൽറ്റി ക്രിസ്ത്യാനോ റൊണാൾഡോ അടിച്ചതോടെ പോർച്ചുഗലിന്റെ ലീഡ് ഉയർന്നു. സെക്കൻഡ് ഹാഫിന് ശേഷം 69 ആം മിനുട്ടിൽ സ്ലോവാക്കിയുടെ താരമായ ഡേവിഡ് ഹാങ്കോ വല കുലുക്കി.
ഇതോടെ സ്കോർബോർഡ് 2-1 എന്ന നിലയിലായി. എന്നാൽ “ക്രിസ്ത്യാനോ റൊണാൾഡോയുടെ” 72 ആം മിനുറ്റിലെ ഗോളോട് കൂടെ പോർച്ചുഗലിന്റെ ലീഡ് വീണ്ടും ഉയർന്നു.കളി അവസാനിക്കാൻ 10 മിനുറ്റ് ബാക്കി നിൽക്കവേ 80ആം മിനിറ്റിൽ സ്ലോവാക്യയുടെ “സ്റ്റാനിസ്ലാവ് ലൊബോട്ട്കയുടെ ” ഗോളോടു കൂടെ മത്സരം 3 -2 എന്ന നിലയിൽ കലാശിച്ചു. വിജയത്തോടെ പോർച്ചുഗൽ തന്റെ യൂറോ പ്രയാണം ഉറപ്പിച്ചു.
🚨Bruno Fernandes’ statement on Cristiano Ronaldo:
— CristianoXtra (@CristianoXtra_) October 15, 2023
“We all know the power and influence that Cristiano has. The power and influence that Cristiano had on the future of many of us, the Portuguese players.
The opportunities he created for the next generations, the way Portugal… pic.twitter.com/euztXrR22F
എന്നാൽ കളിക്ക് ശേഷം “ക്രിസ്ത്യാനോ റൊണാൾഡോയെ കുറിച്ചുള്ള ബ്രൂണോ ഫെർണാണ്ടസിന്റെ” വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽചർച്ചയാകുന്നത്.
താരം പറയുന്നു :” ക്രിസ്ത്യാനോ റൊണാൾഡോ പോർച്ചുഗൽ കളിക്കാരായ ഞങ്ങളിൽ വരുത്തിയ ശക്തിയും സ്വാധീനവും എല്ലാം നമുക്ക് അറിയാം. ക്രിസ്ത്യാനോ നേടിയ നേട്ടങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇതിനകം തന്നെ റൊണാൾഡോ ഇടം പിടിച്ചിട്ടുണ്ട്.അദ്ദേഹം പോർച്ചുഗലിനു വേണ്ടി ചെയ്തിട്ടുള്ളതെല്ലാം ഈ ടീമിനെ വളരെയധികം ഉന്നതിയിൽ എത്തിച്ചു. അദ്ദേഹത്തെ കാണുന്നതിലും അദ്ദേഹത്തോടൊപ്പം കളിക്കുകയും ചെയ്യുന്നതിൽ എല്ലാവരെയും പോലെ ഞാനും അഭിമാനിക്കുന്നു. ഫുട്ബോൾ ലോകത്ത് ചരിത്രം സൃഷ്ടിച്ച അദ്ദേഹം ഒരിക്കലും ആവർത്തിക്കപ്പെടാത്ത പല മനോഹരമായ കാര്യങ്ങളും ലോകത്തിനു വേണ്ടി ചെയ്തിട്ടുണ്ട് . അവയെല്ലാം ബഹുമാനം അർഹിക്കുന്നതാണ്.”എന്നതാണ് റൊണാൾഡോയെ കുറിച്ച് മത്സരശേഷം പോർച്ചുഗൽ താരമായ ബ്രൂണോ ഫെർണാണ്ടസ് പ്രസ്താവന നടത്തിയത്.