പ്രശസ്ത സ്ട്രീമറോട് ഉത്തരം മുട്ടിച്ച ചോദ്യവുമായി മെസ്സി, വാക്ക് മാറ്റിയപ്പോൾ ചീത്തയും പറഞ്ഞു.. |Lionel Messi

ഒരു സ്പാനിഷ് ട്വിച്ച് സ്ട്രീമറും അറിയപ്പെടുന്ന മികച്ച കണ്ടന്റ് ക്രിയേറ്റർ, ലീഗ് ഓഫ് ലെജൻഡ്‌സ് കവറേജ്, സ്‌പോർട്‌സ്, ചാറ്റിംഗ്, സ്ട്രീമിങ് ഏന്നീ മേഖലകളിൽ കൂടുതൽ അറിയപ്പെടുന്നതുമായ ഒരു സ്വാധീനകൻ കൂടിയാണ് ഇബായ് ലാനോസ്.അദ്ദേഹം തന്റെ ഈ കഴിവുകളിലൂടെ ആരാധകരുടെയും അനുയായികളുടെയും ഒരു സൈന്യത്തെ തന്നെ സമ്പാദിച്ചിട്ടുണ്ട്. ട്വിച്ചിൽ -ൽ നിലവിൽ 15.3 ദശലക്ഷത്തിലധികം വരിക്കാരുള്ളതിനാൽ സ്ട്രീമിംഗ് കമ്മ്യൂണിറ്റിയിൽ ഉടനീളം ഇബായിക്ക് ചില പ്രശസ്ത ബന്ധങ്ങളും സുഹൃത്തുക്കളുമുണ്ട്.

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ മെസ്സിയുമായും സുഹൃത് ബന്ധം ഉണ്ടെന്നും ഇരുവരും മുമ്പ് സന്ദേശമയച്ചിട്ടുണ്ടെന്നും ഇബായ് വെളിപ്പെടുത്തിയപ്പോൾ, അടുത്തിടെ ഒരു സ്ട്രീമിൽ ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസ്സി കുറച്ചു സമയത്തേക്ക് പ്രത്യക്ഷപ്പെട്ടു.ഇരുവരും സ്പാനിഷ് ഭാഷയിൽ ആയിരുന്നു സംസാരിച്ചത്. പല പ്രസിദ്ധരും ഇതിനോടകം തന്നെ ഇരുവരുമായുള്ള സംഭാഷണം വിവർത്തനം ചെയ്തിട്ടുണ്ട്.

എട്ടാം തവണയും ബാലൻ ഡി ഓർ നേടിയ ലയണൽ മെസ്സിക്ക് അഭിനന്ദനങ്ങൾ പങ്കുവെച്ചാണ് ഇബായ് സംഭാഷണം ആരംഭിച്ചത്. അതിനു പകരമായി മെസ്സി അവനോട് നന്ദി പറഞ്ഞു. അതിനുശേഷം ഫുട്ബോൾ ഇതിഹാസം താൻ യഥാർത്ഥത്തിൽ ഇബായിയോട് ദേഷ്യത്തിൽ ആണെന്ന് വെളിപ്പെടുത്തി.കഴിഞ്ഞ ദിവസം നീ ചെയ്തത് ഇഷ്ടപ്പെട്ടില്ല’ എന്നും കൂട്ടിച്ചേർത്തു.എന്നിരുന്നാലും, പെട്ടെന്ന് വിഷയം മാറ്റാൻ തുനിഞ്ഞ ഇബായിയോട് മെസ്സി പറഞ്ഞ മറുപടി ലോകമാധ്യമങ്ങൾ കൊണ്ടാടുകയാണ്.

” നമ്മളുമായുള്ള വ്യക്തിപരമായ കാര്യങ്ങളെല്ലാം എന്തിനാണ് പരസ്യമാക്കി വെളിപ്പെടുത്തുന്നത്, നിനക്ക് പ്രൈവസി ഇല്ലേ എന്ന് മെസ്സി ഇബായ് യോട് ചോദിച്ചപ്പോൾ ഇബായ് അത് ഞാൻ വ്യക്തമാക്കിയിരുന്നില്ലല്ലോ.. എന്ന് പറഞ്ഞു.അപ്പോൾ മെസ്സി വീണ്ടും പക്ഷെ നീ എന്താ സംസാരിച്ചതെന്ന് മുഴുവൻ എല്ലാവരോടും തെളിച്ചു പറഞ്ഞില്ലേ”-എന്ന്ചോദിച്ചപ്പോൾ വിരണ്ടുപോയ ഇബായ് 8ആമത്തെ ബാലൻ ഡി ഓർ നേടിയതിനെ കുറിച്ച് ചോദിച്ചു കൊണ്ട് വിഷയം മാറ്റാൻ ശ്രമിച്ചു.നീ വിഷയം മാറ്റുകയാണ് ‘ബാസ്റ്റേർഡ് ‘ എന്ന് ലിയോ മെസ്സി രസകരമായി മറുപടി കൊടുക്കുകയാണ് ഉണ്ടായത്.ഇബായിയുടെ സ്ട്രീമിൽ മെസ്സി വീണ്ടും പ്രത്യക്ഷപ്പെടുമോ എന്ന് ഇതുവരെ വാർത്തകൾ വന്നിട്ടില്ല. എന്നിരുന്നാലും, സ്പാനിഷ് സ്ട്രീമറെയും മെസ്സിയെയും ഇഷ്ടപ്പെടുന്നവർ ഈ സംഭവം ഏറ്റെടുത്തിട്ടുണ്ട്.

5/5 - (1 vote)
ArgentinaLionel Messi