നെതർലാൻസിനെതിരെയുള്ള മത്സരത്തെക്കുറിച്ച് സ്കലൊണി : ❛പെനാൽറ്റിയിലേക്ക് നീട്ടിക്കൊണ്ടുപോകാനുള്ള ഒരു ഗെയിം പ്ലാനും എന്റെ പക്കൽ ഇല്ല❜ |Qatar 2022

ഖത്തർ വേൾഡ് കപ്പിലെ മറ്റൊരു ജീവൻ മരണ പോരാട്ടത്തിന് അർജന്റീന ഇന്ന് ഇറങ്ങുകയാണ്.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഹോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി 12:30നാണ് ഈയൊരു മത്സരം നടക്കുക. രണ്ട് ടീമുകളും കരുത്തരായതിനാൽ ഒരു കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

നോക്കോട്ട് സ്റ്റേജ് മത്സരമായതിനാൽ പല ടീമുകളും പെനാൽറ്റി ഷൂട്ടൗട്ടുകൾക്ക് വേണ്ടി കളിക്കാറുണ്ട്. അതായത് നിശ്ചിത സമയത്തും അധികസമയത്തും ഗോളുകൾ വഴങ്ങാതെ പിടിച്ചുനിന്നു പെനാൽറ്റിയിലൂടെയുള്ള ഒരു ഭാഗ്യ പരീക്ഷണത്തിന് തയ്യാറാവാറുണ്ട്. അർജന്റീനയും ഹോളണ്ടും തമ്മിലുള്ള മത്സരത്തിൽ ആരെങ്കിലും അത്തരത്തിലുള്ള പ്ലാനുമായി വരുന്നുണ്ടോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.

എന്നാൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനി ഈ വിഷയത്തിലുള്ള തന്റെ നിലപാട് കൃത്യമായി അറിയിച്ചിട്ടുണ്ട്. അതായത് പെനാൽറ്റിയിലേക്ക് നീട്ടിക്കൊണ്ടുപോകാൻ അർജന്റീനക്ക് യാതൊരുവിധ പ്ലാനുമില്ല എന്നാണ് ഇപ്പോൾ സ്കലോനി പറഞ്ഞിട്ടുള്ളത്. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അർജന്റീനയുടെ പരിശീലകൻ.

‘ പെനാൽറ്റികളെ കുറിച്ച് ചിന്തിക്കുന്ന ഒരു ഗെയിം പ്ലാൻ എന്റെ കൈവശമില്ല. അതിലേക്ക് നീട്ടിക്കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നുമില്ല. മറിച്ച് മത്സരത്തിന്റെ ആദ്യ 90 മിനിറ്റിൽ തന്നെ വിജയം നേടാനുള്ള ശ്രമങ്ങൾ ആയിരിക്കും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുക ‘ ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് ഗോളുകൾ നേടാനുള്ള ശ്രമങ്ങൾ അർജന്റീനയുടെ ഭാഗത്തുനിന്ന് നമ്മൾ പ്രതീക്ഷിക്കണം.ഹോളണ്ടിന്റെ പ്രതിരോധനിര ഒരല്പം ശക്തമാണെങ്കിലും ലയണൽ മെസ്സിയും സംഘവും അത് പൊളിക്കുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന വരുന്നതെങ്കിൽ അമേരിക്കയെ പരാജയപ്പെടുത്തി കൊണ്ടാണ് ഹോളണ്ട് വരുന്നത്.

Rate this post