ഞാനെപ്പോഴും മെസ്സിയുടെ കടുത്ത ആരാധകൻ : മെസ്സി വട്ടംചുറ്റിച്ച ഗ്വാർഡിയോൾ പറയുന്നു |Qatar 2022
കഴിഞ്ഞ സെമിഫൈനൽ മത്സരത്തിൽ ഒരു തകർപ്പൻ വിജയമായിരുന്നു ക്രൊയേഷ്യക്ക് മേൽ അർജന്റീന നേടിയിരുന്നത്.ജൂലിയൻ ആൽവരസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ലയണൽ മെസ്സി നേടിയ അസിസ്റ്റ് വലിയ രൂപത്തിലുള്ള പ്രശംസകളായിരുന്നു നേടിയിരുന്നത്.
ഈ വേൾഡ് കപ്പിലെ ഏറ്റവും മികച്ച സെന്റർ ബാക്കുമാരിൽ ഒരാളായിക്കൊണ്ട് വിലയിരുത്തപ്പെട്ട ഗ്വാർഡിയോളിനെ മെസ്സി വട്ടം കറക്കുന്ന കാഴ്ച്ചയായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്. തുടർന്ന് ലയണൽ മെസ്സി ജൂലിയൻ ആൽവരസിന് ഗോളടിക്കാനുള്ള ഒരു സുന്ദരമായ അവസരം ഒരുക്കി നൽകുകയായിരുന്നു. ഇരുപതുകാരനായ ഗ്വാർഡിയോൾ ലയണൽ മെസ്സിക്ക് മുന്നിൽ തീർത്തും നിഷ്പ്രഭനാകുന്ന ഒരു കാഴ്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത്.
ഇനി ക്രൊയേഷ്യ ലൂസേഴ്സ് ഫൈനലിൽ മൊറോക്കയെയാണ് നേരിടുക. ഈ മത്സരത്തിന് മുന്നേ നടന്ന പ്രസ് കോൺഫറൻസിൽ ഗ്വാർഡിയോൾ ലയണൽ മെസ്സിയെ കുറിച്ച് സംസാരിച്ചിരുന്നു. താൻ എപ്പോഴും ലയണൽ മെസ്സിയുടെ ഒരു കടുത്ത ആരാധകനാണെന്നും ചെറുപ്പം തൊട്ടേ മെസ്സിക്ക് വേണ്ടി താൻ വാദിച്ചിരുന്നു എന്നുമാണ് ഗ്വാർഡിയോൾ പറഞ്ഞിട്ടുള്ളത്.
‘ അർജന്റീനയുടെ ദേശീയ ടീമിന്റെ ജേഴ്സി അണിയുമ്പോൾ തീർത്തും വ്യത്യസ്തനായ ഒരു മെസ്സിയെയാണ് നമുക്ക് നേരിടേണ്ടി വരിക. ഞാൻ എപ്പോഴും മെസ്സിയുടെ ഒരു കടുത്ത ആരാധകനാണ്. ഞാൻ ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത് തന്നെ എപ്പോഴും മെസ്സി- റൊണാൾഡോ കാര്യത്തിൽ തർക്കങ്ങൾ ഉണ്ടാകുമായിരുന്നു. എന്റെ റൂമിലെ ഭൂരിഭാഗം പേരും റൊണാൾഡോക്കൊപ്പം ആയിരുന്നു. പക്ഷേ ഞാൻ എപ്പോഴും അവരോട് പറയും മെസ്സിയാണ് മികച്ച താരമെന്ന് ‘ ഇതാണ് ഗ്വാർഡിയോൾ പറഞ്ഞിട്ടുള്ളത്.
Qué dijo Gvardiol de la jugada de Messi en el tercer gol a Croacia
— TyC Sports (@TyCSports) December 16, 2022
El defensor rompió el silencio tras la magistral jugada del capitán de la Albiceleste en la semifinal del #Qatar 2022.https://t.co/CWyQR2xpY7
ഗ്വാർഡിയോൾ രണ്ടു വർഷങ്ങൾക്കു മുന്നേ മെസ്സിയെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തേക്ക് വന്നിരുന്നു. ആ വീഡിയോയിൽ തന്നെ അദ്ദേഹം ലയണൽ മെസ്സിയോടുള്ള ഇഷ്ടം തുറന്നുപറയുന്നുണ്ട്. ഏതായാലും ലയണൽ മെസ്സിയുടെ പ്രതിഭ മുഴുവനും പ്രകടമാക്കുന്ന ഒരു നീക്കമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. എതിരാളി മെസ്സി ആയതിനാൽ ഒരു കാരണവശാലും ഗ്വാർഡിയോൾ നിരാശപ്പെടേണ്ടതില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.