കേരളക്കരയുടെ ഫുട്ബോൾ പ്രേമം, പ്രത്യേകിച്ചും ലോകകപ്പ് സമയത്ത് വളരെയധികം ചർച്ചകളിൽ നിറയാറുള്ളതാണ്. ബാനറുകൾ, ഫ്ളക്സുകൾ, കൂറ്റൻ കട്ടൗട്ടുകൾ, കൊടിതോരണങ്ങൾ എന്നിവ വഴി തങ്ങളുടെ പ്രിയപ്പെട്ട ടീമിനെ പിന്തുണക്കാൻ ആരാധകർ ശ്രമിക്കാറുണ്ട്. മുൻപ് പലപ്പോഴും ഇക്കാര്യം ആഗോളമാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിട്ടുണ്ട്.
ദിവസങ്ങൾക്കു മുൻപ് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെ കട്ടൗട്ടും ഇത്തരത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോഴിക്കോട് കൊടുവള്ളിക്കടുത്തുള്ള സ്ഥലമായ പുള്ളാവൂരിൽ ചെറുപുഴയുടെ നടുവിലാണ് ആരാധകർ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. ഇത് ആഗോളതലത്തിൽ തന്നെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയാണിപ്പോൾ.
ഫോക്സ് സ്പോർട്സിന്റെ അർജൻറീന വിഭാഗം ഇതിന്റെ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇതോടെ മെസിയുടെ രാജ്യത്ത് കേരളക്കരയുടെ മെസി സ്നേഹം എത്തിയിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനു പുറമെ ഗോൾ ഇന്ത്യ തുടങ്ങിയ പേജുകളെല്ലാം ഇതിന്റെ വീഡിയോ അടക്കമുള്ളവ ഷെയർ ചെയ്തിട്ടുണ്ട്.
En Pullavoor, un pequeño pueblo de la India, pusieron una gigantografía de Messi en medio del río. pic.twitter.com/nwOZWjACxb
— FOX Sports Argentina (@FOXSportsArg) October 31, 2022
ഇത്തവണ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നായി അർജന്റീനയുമുണ്ട്. ലയണൽ മെസിയുടെ ഉജ്ജ്വല ഫോമും അവർക്കു പ്രതീക്ഷ നൽകുന്നു. ഈ ലോകകപ്പ് മെസിയുടെ കരിയറിലെ അവസാനത്തേതാകുമെന്നത് നിരാശയാണെങ്കിലും അതിൽ താരം കിരീടമുയർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ.
Locura por Messi 🇦🇷 en India 🇮🇳. Los habitantes del pueblo Pullavoor colocaron una gigantografía en el río. Sí, es hermosa ⚽️❤️
— VarskySports (@VarskySports) October 31, 2022
📷 @periodistan_ pic.twitter.com/7k67bzsTAL