സാഫ് കപ്പിലെ രണ്ടാം മത്സരത്തിലും മികച്ച വിജയത്തോടെ ഇന്ത്യ. ഇന്ന് നേപ്പാളിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും മഹേഷുമാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്.ഇതോടെ ആദ്യ മത്സരത്തില്‍ കുവൈത്തിനോട് തോറ്റ നേപ്പാള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പുറത്തായി. രണ്ട് കളികളില്‍ നിന്ന് ആറ് പോയന്റുമായാണ് ഇന്ത്യയുടെ സെമി പ്രവേശനം.
ഇന്ന് ആദ്യ പകുതിയിൽ ഇന്ത്യക്ക് ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല. 61 ആം മിനുട്ടിൽ മഹേഷ് സിങ് നല്കിയ ക്രോസ് വലയിലേക്ക് ടാപ് ചെയ്ത് ഛേത്രി ഇന്ത്യയുടെ സ്കോറിങ് തുടങ്ങിവെച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ 91-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.70-ാം മിനിറ്റില്‍ മഹേഷ് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. സുനില്‍ ഛേത്രിയുടെ ഷോട്ട് നേപ്പാള്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത് ക്രോസ്ബാറിലിടിച്ച് വന്നപ്പോൾ മഹേഷ് പന്ത് വലയിലാക്കി.
India Nepal Clash on Field.#SAFFChampionship2023 #IndianFootball #INDNEP #indvsnep pic.twitter.com/8FAnAzM8bA
— T Sports (@TSports_bd) June 24, 2023
27-ാം തിയതി കുവൈറ്റിന് എതിരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം. ഇന്ത്യക്കൊപ്പം കുവൈറ്റും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. നേപ്പാളിനെ കൂടാതെ പാകിസ്ഥാനും പുറത്തായി. രണ്ടു മത്സരങ്ങളിൽ നിന്നും ഇന്ത്യക്കും കുവൈറ്റിനും ആറു പോയിന്റാണുള്ളത്.