ഫിഫ ലോകകപ്പ് 2026 യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ട് ഇന്ത്യ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് അഫ്ഗാൻ നേടിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ പരാജയം. സൗദി അറേബ്യയിൽ കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ സമനില വഴങ്ങിയിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. മത്സരത്തിന്റെ 38 ആം മിനുട്ടിൽ സുനിൽ ഛേത്രിയുടെ ഗോളിൽ ഇന്ത്യ മുന്നിലെത്തി.രാജ്യത്തിനായുള്ള 150 ആം മത്സരത്തിൽ പെനാൽറ്റിയിൽ നിന്നാണ് ഛേത്രി ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡിലാണ് മത്സരം അവസാനിപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ കളി മാറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
രണ്ടാം പകുതിയുടെ 70 ആം മിനുട്ടിലാണ് അഫ്ഗാൻ സമനില ഗോൾ നേടിയത്.റഹ്മത്ത് അക്ബരിയാണ് ഗോൾ നേടിയത്. 88 ആം മിനുട്ടിൽ അഫ്ഗാൻ സമനില ഗോൾ നേടി.ബോക്സിൽ അഫ്ഗാനിസ്ഥാൻ്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ഗുർപ്രീത് ഒരു സ്പോട്ട് കിക്കും മഞ്ഞ കാർഡും വഴങ്ങി.ഷെരീഫ് മുഖമ്മദ് പെനാൽറ്റി ഗോളാക്കി മാറ്റി ഗെയിമിൽ ആദ്യമായി അഫ്ഗാനിസ്ഥാന് ലീഡ് നേടിക്കൊടുത്തു.
SHAMEFUL, SPEECHLESS @IndianFootball 😭 pic.twitter.com/OSXz58EYxl
— 90ndstoppage (@90ndstoppage) March 26, 2024
ഗ്രൂപ്പിലെ ആദ്യ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. പരാജയത്തോടെ ഇന്ത്യ നാല് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി നിൽക്കുകയാണ്. ഈ പരാജയം ഇന്ത്യയുടെ മൂന്നാം റൌണ്ട് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി മാറി.