2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഗോൾ രഹിത സമനിലയുമായി ഇന്ത്യ. സൗദി അറേബ്യയിലെ അബഹയിലെ ദാമക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഗോൾ നേടാൻ ഇന്ത്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ സാധിച്ചില്ല.
ആദ്യ പകുതിയിൽ ഇത് എൻഡ്-ടു-എൻഡ് സ്റ്റഫ് ആയിരുന്നു, രണ്ട് അവസരങ്ങളിൽ മൻവീർ സിങ്ങിലൂടെ ഇന്ത്യ സ്കോറിങ്ങിന് വളരെ അടുത്ത് വന്നിരുന്നു. അഫ്ഗാനും ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചിരുന്നു.ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും മികച്ച അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി. വിലപ്പെട്ട മൂന്ന് പോയിൻ്റുകൾ നേടാനുള്ള മികച്ച അവസരം ഇന്ത്യ നഷ്ടപ്പെടുത്തി.
India stay second after Match Day 3 at the FIFA World Cup 2026 qualifiers.🇮🇳#IndianFootball #SKIndianSports pic.twitter.com/1cA5rNP6wo
— Sportskeeda (@Sportskeeda) March 21, 2024
ഈ മത്സരം വിജയിച്ചിരുന്നെങ്കിൽ കുവൈത്തിനെക്കാൾ മൂന്ന് പോയിൻ്റ് ലീഡ് നേടാൻ ഇന്ത്യക്ക് സാധിക്കുമായിരുന്നു.സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
1️⃣2️⃣7️⃣ – One hundred and twenty seven days since senior men’s NT scored a goal. (Last goal vs Kuwait | 16th Nov, 2023) #IndianFootball pic.twitter.com/zM9QOON0U0
— 90ndstoppage (@90ndstoppage) March 21, 2024
ഇന്ത്യ ഇലവൻ: ഗുർപ്രീത് സിംഗ് സന്ധു (ജികെ); നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, അൻവർ അലി, ആകാശ് മിശ്ര (സുഭാശിഷ് ബോസ് 60’); ലാലെങ്മാവിയ റാൾട്ടെ, ജീക്സൺ സിംഗ് തൗണോജം (ദീപക് താംഗ്രി 74′); ലാലിയൻസുവാല ചാങ്തെ (മഹേഷ് നൗറെം 74’), സുനിൽ ഛേത്രി (സി), മൻവീർ സിങ് (ലിസ്റ്റൺ കൊളാക്കോ 74’); വിക്രം പർതാപ് സിംഗ് (ബ്രാൻഡൻ ഫെർണാണ്ടസ് 60’).