ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത് അഭിമാനകരമായ നിമിഷങ്ങളിലൂടെയാണ്.ബുധനാഴ്ച ജോർദാനിലെ അമ്മാനിലെ പ്രിൻസ് മുഹമ്മദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈജിപ്തിനെ 1-0 ന് തോൽപ്പിച്ചതിന് പിന്നാലെ ജോർദാനെയും കീഴടക്കിയിരിക്കുകയാണ് ഇന്ത്യൻ വനിതകൾ.
ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യൻ ടീമിന്റെ ജയം. രണ്ടാം കുപകുതിയിൽ മനീഷ കല്യാൺ നേടിയ ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഗോകുലം കേരളയുടെ താരമാണ് മനീഷ കല്യാൺ. മധ്യനിരയിൽ നിന്നും സ്വീകരിച്ച മനീഷ ജോർദാൻ പെനാൽട്ടി ബോക്സിനരികിൽ നിന്നും തൊടുത്തു വിട്ട മനോഹരഹരമായ ഇടം കാൽ ഷോട്ടിലൂടെയാണ് ഗോൾ നേടിയത്.
സീനിയർ ഇന്റർനാഷണൽ അരങ്ങേറ്റ മത്സരത്തിൽ ബ്ലൂ ടൈഗ്രസിനു വേണ്ടി തിളങ്ങിയ ഒരു യുവതാരം മിഡ്ഫീൽഡർ പ്രിയങ്ക ദേവിയാണ് ആദ്യ മത്സരത്തിൽ ഈജിപ്തിനെതിരെ വിജയ ഗോൾ നേടിയത്.
Manisha's goal for India against Jordan yesterday. #IndianFootball pic.twitter.com/2kslFNKLmq
— Voice of Indian Football (@VoiceofIndianF1) April 9, 2022
മുംബൈയിലെ ബയോ ബബിളിനുള്ളിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒരു ടീമിനെ ഫീൽഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജനുവരിയിൽ എഎഫ്സി ഏഷ്യൻ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതരായതിന് ശേഷം ഇന്ത്യയുടെ ആദ്യ മത്സരം ആയിരുന്നു ഈജിപ്തിനെതിരെ നടന്നത്.