“ലിയോണിന് വേണ്ടി കളിക്കാൻ ഇന്ത്യയിൽ നിന്നുള്ള ഒരാൾ!” 1998-ൽ ലിഗ് വൺ ക്ലബിലേക്ക് വികാഷ് ധോരാസൂ എത്തിയപ്പോൾ ഫ്രഞ്ച് ഫുട്ബോൾ ആരാധകരുടെ ആദ്യ പ്രതികരണം ഇതായിരുന്നു. എന്നാൽ ഹാവ്രെയിൽ നിന്നുള്ള ഒരു ഇന്തോ-മൗറീഷ്യസ് വംശജനായ താരത്തിന്റെ വളർച്ച പെട്ടന്നായിരുന്നു.2006 ലോകകപ്പിൽ റണ്ണേഴ്സ് അപ്പ് മെഡൽ നേടുന്നത് വരെ ആ യാത്ര തുടർന്നു.
മറ്റാരുമല്ല വേൾഡ് കപ്പിൽ കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വംശജനായ വികാഷ് ധൊരാസൂ ആയിരുന്നു അത്.രണ്ടു ഫ്രഞ്ച് ലീഗ് കിരീടങ്ങൾ ,2006 ലോകകപ്പിൽ സിനദിൻ സിദാൻ, തിയറി ഹെൻട്രി എന്നിവർക്കൊപ്പം കളിക്കുകയും ചെയ്തിരുന്നു.മൗറീഷ്യസിൽ ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച താരത്തിന്റെ പൂർവികർ ആന്ധ്രയിൽ നിന്നുള്ളവരാണ്. പിഎസ്ജിയും എസി മിലാനും ഉൾപ്പെടെ യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബുകൾക്കായി ധൊറാസു കളിച്ചു, രണ്ട് ക്ലബുകളിലും ട്രോഫികൾ നേടി.
ഒളിമ്പിക് ലിയോണിൽ, കൂപ്പെ ഡി ഫ്രാൻസ്, പിഎസ്ജി, എസി മിലാനിലെ സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവയിൽ രണ്ട് ലീഗ് 1 കിരീടങ്ങൾ നേടി.പ്രഗത്ഭനായ മിഡ്ഫീൽഡർ ഫ്രഞ്ച് ദേശീയ ടീമിനായി 18 മത്സരങ്ങൾ കളിച്ചു. “ഫ്രാൻസിന് വേണ്ടി കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനായ ഫുട്ബോൾ കളിക്കാരൻ ഞാനായിരുന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യയെ ഫുട്ബോളിൽ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നതിന് ഫ്രാൻസിനും ഇന്ത്യയ്ക്കും ഇടയിലുള്ള പാലമാകാൻ ഞാൻ ആഗ്രഹിക്കുന്നു, ”ധൊരാസൂ പറഞ്ഞു.
Vikash Dhorasoo is the Only indian origin football player to play FIFA WorldCup(2006),UCL Final.
— Akhil (@Akhil_SC11) February 19, 2023
He played for AC Milan,PSG,Olympique Lyon pic.twitter.com/2zhDnhyApq
“ഇന്ത്യൻ കളിക്കാർക്ക് യൂറോപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ബോളിവുഡ് സിനിമകളും ഗോവയും ഒഴികെ അവർക്ക് ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.2009-ൽ ഒരു സുഹൃത്തിനൊപ്പം ഫ്രാൻസിൽ ഒരു ക്ലബ് വാങ്ങാൻ ശ്രമിച്ചെങ്കിലും അത് ഇന്ത്യക്കാർക്ക് വിൽക്കാൻ ആഗ്രഹിക്കാത്തതിനാൽ അത് വിജയിച്ചില്ലെന്നും ധൊറാസു പറഞ്ഞു.
Vikash Dhorasoo makes us believe that Indians can play football at the highest level! 💪
— Sportskeeda (@Sportskeeda) April 3, 2023
Time to work on grassroots, age issues, infrastructure and league structure and stand up for #IndianFootball. 💙🇮🇳 pic.twitter.com/qNk9ujkrnx