ഖത്തർ ലോകകപ്പിൽ കിരീട സാധ്യതയുള്ള ടീമിനെ പ്രവചിച്ചു ഇനിയെസ്റ്റ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് ആന്ദ്രസ്‌ ഇനിയേസ്റ്റ.ദീർഘകാലം എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ച ഇദ്ദേഹം നിലവിൽ ജപ്പാനീസ് ക്ലബ്ബിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. സ്പെയിനിന്റെ ദേശീയ ടീമിനൊപ്പം 2 യൂറോ കപ്പുകളും ഒരു വേൾഡ് കപ്പും ഇദ്ദേഹം നേടിയിട്ടുണ്ട്.

2010ലെ വേൾഡ് കപ്പ് കിരീടം സ്പെയിൻ നേടുമ്പോൾ ആ ഫൈനൽ മത്സരത്തിൽ വിജയഗോൾ നേടിയിരുന്നത് ആൻഡ്രസ് ഇനിയേസ്റ്റയായിരുന്നു.ലയണൽ മെസ്സിക്കൊപ്പം ദീർഘകാലം ബാഴ്സയിൽ കളിക്കുകയും ഒരുപാട് കിരീടങ്ങൾ ഇദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്.

ഇനിയേസ്റ്റ ഇപ്പോൾ ഈ വരുന്ന ഖത്തർ വേൾഡ് കപ്പിനെ കുറിച്ച് വിശകലനം നടത്തിയിട്ടുണ്ട്.അതായത് അർജന്റീന കീരിട ഫേവറേറ്റുകളിൽ പെട്ട ഒരു ടീമാണ് എന്നാണ് ഇനിയേസ്റ്റ പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സി ഉണ്ടാകുമ്പോൾ തീർച്ചയായും അർജന്റീന എന്നും ഫേവറേറ്റുകൾ ആയിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ ഈ വരുന്ന വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്ന് അർജന്റീന തന്നെയാണ്. വളരെയധികം പരിചയസമ്പത്തുള്ള ഒരു മികച്ച ടീം അവർക്കുണ്ട്. ഒരുപാട് യുവതാരങ്ങളും ഉണ്ട്,മാത്രമല്ല എല്ലാവരും മികച്ച ഫോമിലുമാണ്.കൂടാതെ അവർക്ക് ലയണൽ മെസ്സി ഉണ്ടല്ലോ. അദ്ദേഹം ഉണ്ടാവുമ്പോൾ തീർച്ചയായും അർജന്റീന കിരീട ഫേവറേറ്റ്കൾ തന്നെയാണ്. ലയണൽ മെസ്സിയെ പോലെ ഒരു താരത്തെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം തന്നെയാണ് ‘ ഇനിയേസ്റ്റ പറഞ്ഞു.

ഇത്തവണ അർജന്റീനക്ക് പലരും വലിയ സാധ്യതകളാണ് കൽപ്പിക്കുന്നത്.സാഡിയോ മാനെ,പെപ് ഗ്വാർഡിയോള എന്നിവരൊക്കെ അർജന്റീന കിരീടം നേടാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞിരുന്നു. അർജന്റൈൻ താരങ്ങൾ ഈ പ്രതീക്ഷകൾ കാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post
Andres IniestaArgentinaFIFA world cupQatar2022