സ്പാനിഷ് ജേഴ്സിയിൽ പുതൊയൊരു നാഴികക്കല്ല് കുറിക്കാനുള്ള ഒരുക്കത്തിലാണ്. ഗ്രീസിനെതിരെ സെർജിയോ ബുസ്ക്വെറ്റ്സ് കളിക്കുകയാണെങ്കിൽ സ്പെയിനായി കളിച്ച മത്സരങ്ങളുടെ ലീഡർബോർഡിൽ ആന്ദ്രെ ഇനിയേസ്റ്റയ്ക്ക് മുന്നിലെത്തും.രണ്ട് കളിക്കാരും 131 തവണ സ്പെയിൻ ജേഴ്സി അണിഞ്ഞിട്ടുണ്ട്.ഞായറാഴ്ച സ്വീഡനെതിരായ മത്സരത്തിൽ ബുസ്ക്വെറ്റ്സ് കളിക്കുകയാണെങ്കിൽ, ബാഴ്സലോണ മാനേജർ സാവി ഹെർണാണ്ടസിന്റെ ഒപ്പമെത്തും.
ലൂയിസ് എൻറിക്വെയുടെ കീഴിൽ ബുസ്കെറ്റ്സ് സ്ഥിരമായി കളിക്കുന്ന താരമാണ്.നേഷൻസ് ലീഗ് ഫൈനലിൽ പരാജ്കയപ്പെട്ടെങ്കിലും ഏറ്റവും കൂടുതൽ പ്രശംസ നേടിയ കളിക്കാരിൽ ഒരാളായിരുന്നു ബാഴ്സലോണ താരം.ഫൈനലിൽ സ്പെയിൻ ഫ്രാൻസിനോട് തോറ്റെങ്കിലും ടൂർണമെന്റിലെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റന്റെ പ്രകടനം സ്പെയിൻ ടീമിൽ നിർണായകമാണ്.എന്നാൽ ബാഴ്സലോണയ്ക്കൊപ്പം അദ്ദേഹം അതേ നിലവാരത്തിൽ പ്രകടനം നടത്തിയിട്ടില്ല. റൊണാൾഡ് കോമാന്റെ കീഴിൽ താരത്തിന് മികവ് പുലർത്താനായില്ലെങ്കിലും ലൂയിസ് എൻറിക്വെയുടെ കീഴിൽ താരം കൂടുതൽ മികച്ചു കാണിക്കുന്നുണ്ട്.
2009 ഏപ്രിൽ 1 ന് തുർക്കിക്കെതിരെ അരങ്ങേറിയത് മുതൽ 131 മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകൾ (മാസിഡോണിയയ്ക്കും ബെലാറസിനുമെതിരെ) സ്കോർ ചെയ്യുകയും 2010 ലോകകപ്പും 2012 യൂറോയും നേടുകയും ചെയ്തു. ഇപ്പോൾ, സ്പെയിനിനെ ഖത്തറിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വവും 33 കാരനാണ്.
നിലവിൽ സ്പെയിനിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സെർജിയോ റാമോസിന്റെ പേരിലാണ്. 2005 മാർച്ചിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 180 മത്സരങ്ങൾ അദ്ദേഹം കളിച്ചു. കഴിഞ്ഞ വർഷത്തെ പരിക്കുകൾ അദ്ദേഹത്തെ ലൂയിസ് എൻറിക്വെയുടെ ഏറ്റവും പുതിയ സ്ക്വാഡുകളിൽ നിന്ന് ഒഴിവാക്കി.സ്പെയിനിനായി 167 മത്സരങ്ങൾ കളിച്ച ഇക്കർ കാസില്ലസ് രണ്ടാം സ്ഥാനത്തും 133 മത്സരങ്ങളുമായി സാവി മൂന്നാം സ്ഥാനത്തുമാണ്.