ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന സൂപ്പർ പോരാട്ടത്തിൽ ശക്തരായ ഹൈദരാബാദ് എഫ് സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ആദ്യ പകുതിയിൽ സ്ട്രൈക്കർ അൽവാരോ വാസ്കസ് നേടിയ ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സ് വിജയം നേടിയെടുത്തത്, ഐഎസ് എ ല്ലിൽ ഏഴു വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ആദ്യ മത്സരത്തിൽ മോഹൻ ബാഗാനോട് പരാജയപ്പെട്ട് സീസൺ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീടുള്ള 9 മത്സരങ്ങളിൽ 4 വിജയവും 5 സമനിലയും വഴങ്ങി.മറുവശത്ത് തോൽവി വഴങ്ങാത്ത എട്ടു മത്സരങ്ങൾക്കപ്പുറമാണ് ഹൈദരാബാദ് തോൽവി വഴങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് എത്തിയത് സന്തോഷം ഉണ്ട് എന്ന് പറഞ്ഞ പരിശീലകൻ ഇവാൻ വുകമാനോവിച് എന്നാൽ ഇതിൽ അധികം സന്തോഷിക്കാൻ ഇല്ല എന്ന് പറയുന്നു. സീസൺ പകുതി മാത്രമെ ആയുള്ളൂ. ഞങ്ങൾ പകുതി ദൂരം മാത്രമേ എത്തിയിട്ടുള്ളൂ. ഇനിയും പകുതി ദൂരം യാത്ര ചെയ്യാനുണ്ട്. പോരാട്ടം തുടരണം. ഇവാൻ പറഞ്ഞു. എല്ലാ മത്സരങ്ങളും ഫൈനൽ ആണെന്ന് തന്നെ കരുതണം. എന്നാലെ എല്ലാത്തിനും എല്ലാം നൽകി പോരാടാൻ ആകു എന്ന് ഇവാൻ പറഞ്ഞു.പരാജപ്പെടുത്താൻ ഏറ്റവും കഠിനമായ ടീമാണ് ഹൈദരാബാദ്. അവർക്കെതിരെ നന്നായി കളിയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഗോളുകൾ വഴങ്ങാതിരിക്കാൻ ഞങ്ങൾക്ക് സാധിച്ചു എന്നും സെർബിയൻ പറഞ്ഞു.
"There are still 10 games to go, still 30 points to fight for." 🗣️
— K e r a l a B l a s t e r s F C (@KeralaBlasters) January 9, 2022
🎥 Watch the Boss in the post match press conference at the Tilak Maidan Stadium 🎙️@ivanvuko19 #KBFCHFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/CU22PKvZOG
പോയിന്റ് ടേബിളിൽ ഞങ്ങൾ ഒന്നാമത് എത്തിയെങ്കിലും ഈ കണക്കിലൊന്നും ശ്രദ്ദിക്കുനില്ല കാരണം ഇനിയും പത്തു മത്സരങ്ങൾ ഞങ്ങൾക്ക് മുന്നിലുണ്ട് എന്നതാണ് വസ്തുത. അതിനർത്ഥം ഇനിയും മുപ്പതു പോയിന്റുകൾക്കായി ഞങ്ങൾ പോരാടേണ്ടതുണ്ട് എന്നും പരിശീലകൻ പറഞ്ഞു.. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഞങ്ങൾ ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ അവസാനത്തെ പാസിൽ ഞങ്ങൾക്ക് കൃത്യത പുലർത്താനായില്ല. അങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ഗോളുകൾ നേടാൻ സാധിക്കുമായിരുന്നു. എന്തിരുന്നാലും ഇന്നു നേടിയ മൂന്നു പോയിന്റുകളിൽ സന്തോഷിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം എന്നും പരിശീലകൻ പറഞ്ഞു.
ഇനി ഞങ്ങളുടെ ശ്രദ്ധ രണ്ടാം പകുതിയിലെ മത്സരങ്ങൾക്കാണ്.അത് ഞങ്ങൾക്ക് കൂടുതൽ കഠിനമായിരിക്കും. കാരണം മറ്റുള്ള ടീമുകൾ നന്നായി ഓർഗനൈസ്ഡ് ആയി കളിയ്ക്കാൻ ഇറങ്ങും. അത്കൊണ്ട് ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ കഠിനാധ്വാനം ചെയ്ത് കളിക്കേണ്ടി വരും. ഇനിയുള്ള മത്സരങ്ങളിൽ പോയിന്റ് നഷ്ടപ്പെടാതിരിക്കാനും വിജയത്തിനായും പോരാടണം. ഇന്നലെ പരാജയപ്പെട്ട ഹൈദരബാദ് എഫ് സിയെ പുകഴ്ത്താൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ മടിച്ചില്ല. ഹൈദരബാദ് എഫ് സി ഐ എസ് എല്ലിൽ താൻ ഇതുവരെ നേരിട്ട ഏറ്റവും മികച്ച ടീമാണെന്നും തന്നോട് ഈ സീസൺ അവസാനം ഏതു ക്ലബ് പ്ലേ ഓഫിൽ ഉണ്ടാകും എന്ന് ചോദിച്ചാൽ താൻ ഹൈദരബാദ് ഉണ്ടാകും എന്ന് ഉറപ്പിച്ച് പറയും. അത്രയ്ക്ക് ബാലൻസുള്ള സ്ഥിരതയുള്ള ടീമാണ് ഹൈദരാബാദ് എന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
.@AlvaroVazquez91 picks up the Hero of the Match award after his strike propelled @KeralaBlasters to the top of the table. #KBFCHFC #HeroISL #LetsFootball pic.twitter.com/EgBhMQ050d
— Indian Super League (@IndSuperLeague) January 9, 2022