ഖത്തർ വേൾഡ് കപ്പ് നേടിയതോടുകൂടി ലയണൽ മെസ്സി ലോകത്തിന്റെ നെറുകയിൽ എത്തിയിരുന്നു.ഫുട്ബോൾ ലോകത്ത് മാത്രമല്ല, മറിച്ച് ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നത് ലയണൽ മെസ്സിയും അർജന്റീനയുമായിരുന്നു. അത്രയേറെ കൊട്ടിഘോഷിക്കപ്പെട്ട ഒരു വേൾഡ് കപ്പ് കിരീടനേട്ടമായിരുന്നു ഖത്തറിൽ പിന്നിട്ടിരുന്നത്.
വേൾഡ് കപ്പ് കിരീടം നേടിയതിന് പിന്നാലെ ലയണൽ മെസ്സി കിരീടവുമായി നിൽക്കുന്ന ഒരു ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിലെ സകല റെക്കോർഡുകളും തകർത്തെറിയാൻ മെസ്സിയുടെ ആ ഇൻസ്റ്റഗ്രാം പോസ്റ്റിന് സാധിച്ചിരുന്നു.75 മില്യണിലധികം ലൈക്കുകളാണ് ആ പോസ്റ്റിന് ലഭിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച പോസ്റ്റായി മാറാൻ മെസ്സിയുടെ ആ ചിത്രത്തിന് സാധിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ലയണൽ മെസ്സി ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് ആരാധകരുടെ അനിയന്ത്രിതമായ മെസ്സേജ് പ്രവാഹം കാരണം തന്റെ ഇൻസ്റ്റാഗ്രാമിന് പണി കിട്ടിയ വിവരമാണ് മെസ്സി പങ്കുവെച്ചിട്ടുള്ളത്. കുറച്ചു ദിവസം ഇൻസ്റ്റഗ്രാം മെസ്സേജുകൾ കാരണം ബ്ലോക്ക് ആയിപ്പോയി എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അർബൻ പ്ലേ എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു മെസ്സി.
‘ കുറച്ച് ദിവസം എന്റെ ഇൻസ്റ്റഗ്രാം ബ്ലോക്ക് ആയിരുന്നു.കാരണം അത്രയധികം മെസ്സേജുകൾ ആയിരുന്നു എനിക്ക് വന്നിരുന്നത്. വേൾഡ് കപ്പ് നേടിയതിനു ശേഷം മില്യൺ കണക്കിന് മെസ്സേജുകൾ എന്റെ ഇൻസ്റ്റഗ്രാമിൽ വന്നുചേർന്നിരുന്നു. അതുകൊണ്ടുതന്നെ അവർ കുറച്ചുദിവസത്തേക്ക് ബ്ലോക്ക് ചെയ്യുകയായിരുന്നു ‘ ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
Messi got blocked from Instagram because he was receiving too many messages after winning the World Cup 😅🏆 pic.twitter.com/WULlPayn3w
— ESPN FC (@ESPNFC) January 30, 2023
ഇൻസ്റ്റാഗ്രാം അധികൃതർ തന്നെയാണ് മെസ്സിയുടെ അക്കൗണ്ടിന് സുരക്ഷ ഒരുക്കിയിട്ടുള്ളത്. നിലവിൽ 425 മില്യൺ ഫോളോവേഴ്സ് ആണ് ലയണൽ മെസ്സിക്ക് ഉള്ളത്. മെസ്സിയുടെ വേൾഡ് കപ്പ് കിരീടം നേട്ടം സോഷ്യൽ മീഡിയ ലോകം ഒന്നടങ്കം വലിയ രൂപത്തിലായിരുന്നു ആഘോഷിച്ചിരുന്നത്.