വെറും ഒന്നര മാസത്തിനുള്ളിൽ ഇന്റർ മിയാമി പൂർണ്ണമായ പരിവർത്തനത്തിന് വിധേയമായിരിക്കുകയാണ്. ലയണൽ മെസ്സിയുടെ വരവ് ടീമിനെ എല്ലാ വിധത്തിലും മാറ്റിമറിച്ചിരിക്കുകയാണ്.അവർക്ക് ഒരു കിരീടം നേടാനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓപ്പൺ കപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടാനും കഴിഞ്ഞു.
ബുധനാഴ്‌ച രാത്രി TQL സ്‌റ്റേഡിയത്തിൽ സിൻസിനാറ്റിയ്‌ക്കെതിരെ നേടിയ വിജയത്തോടെ വീണ്ടുമൊരു കിരീടം നേടാനുള്ള വലിയൊരു അവസരമായാണ് കാണുന്നത്. യുഎസ് ഓപ്പൺ കപിൽ ഹ്യൂസ്റ്റൺ ഡൈനാമോയ്‌ക്കെതിരായ ഫൈനൽ പോരാട്ടം സെപ്‌റ്റംബർ അവസാനം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് ഒരു മാസത്തിലധികം ബാക്കിയുള്ളപ്പോൾ മിയാമി ടീം ട്രോഫിക്കുള്ള പ്രാഥമിക മത്സരാർത്ഥിയായി ഉയർന്നു.
അർജന്റീനിയൻ സൂപ്പർസ്റ്റാറിന്റെ സാന്നിധ്യം ഇന്റർ മയാമിക്ക് എല്ലാ കാര്യങ്ങളും അനുകൂലമായി പ്രവർത്തിക്കുന്നതിൽ സഹായകമായി.ഈ രണ്ടാം ഫൈനലും എംഎൽഎസ് സീസണിന്റെ അവസാന ഭാഗവും കളിക്കുന്നതോടെ, ഈ സീസണിൽ തന്നെ ചരിത്രപരമായ ഒരു ട്രിബിൾ നേടി ചരിത്രത്തിൽ തങ്ങളുടെ പേരുകൾ രേഖപ്പെടുത്താനുള്ള അവസരം മെസ്സിയും ഇന്റർ മിയാക്കുമുണ്ട് മിക്കുമുണ്ട്.വെസ്റ്റേൺ കോൺഫറൻസിലെ സ്റ്റാൻഡിംഗുകളുടെ താഴെ നിന്ന് ഉയർന്ന് MLS പ്ലേഓഫുകളിൽ ഒരു സ്ഥാനം ഉറപ്പാക്കാൻ അവർക്ക് കഴിഞ്ഞാൽ ഡേവിഡ് ബെക്കാമിന്റെ ടീം MLS കപ്പ് കിരീടത്തിനായുള്ള ഫേവറിറ്റുകളായി ഉയർന്നു വരാം.
Lionel Messi now has 13 goal contributions in just 8 games for Inter Miami…
— ESPN FC (@ESPNFC) August 24, 2023
The club are currently on an 8-match winning streak, have lifted their first ever trophy and are now in another final!
Talk about impact 🐐 pic.twitter.com/UmKibFrquK
മെസ്സിയുടെ വരവിന് മുമ്പ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ഇന്റർ മിയാമി ആലോചിച്ചിട്ടുണ്ടായിരുന്നില്ല.എംഎൽഎസ് റാങ്കിംഗിൽ ഏറ്റവും താഴെയിലെത്തിയ ടീം വിജയങ്ങൾ ഉറപ്പാക്കാൻ പാടുപെട്ടു. എന്നിരുന്നാലും, ലോക ചാമ്പ്യൻ സൗത്ത് ഫ്ലോറിഡയിൽ കാലുകുത്തിയതുമുതൽ അവർ തോൽവി അറിഞ്ഞിട്ടില്ല.കൂടാതെ ഈസ്റ്റേൺ കോൺഫറൻസിലെ ഏറ്റവും ശക്തരായ എതിരാളികളെപ്പോലും കീഴടക്കി.
The Lionel Messi script is undefeated
— USMNT Only (@usmntonly) August 24, 2023
(via @CBSSportsGolazo) pic.twitter.com/N8NF604T8R