മെസ്സി vs റൊണാൾഡോ പോരാട്ടത്തിന്റെ തീയതി പ്രഖ്യാപിച്ചു , റിയാദ് സീസൺ കപ്പിൽ ഇന്റർ മിയാമി അൽ നാസറിനെ നേരിടും | Messi vs Ronaldo

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മെസ്സി vs റൊണാൾഡോ പോരാട്ടം അടുത്ത വര്ഷം കാണാൻ സാധിക്കും.ലയണൽ മെസ്സിയുടെ ഇന്റർ മിയാമി പ്രീസീസൺ ഇന്റർനാഷണൽ ടൂറിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനെ 2024-ൽ നേരിടുമെന്ന് മേജർ ലീഗ് സോക്കർ ക്ലബ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

2024 പ്രീസീസണിൽ ക്ലബ്ബിന്റെ ആദ്യ അന്താരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി റിയാദ് സീസൺ കപ്പിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലേക്ക് പോകുമെന്ന് MLS ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സൗദിയിലെ കരുത്തരായ അൽ-ഹിലാൽ എസ്‌എഫ്‌സി, അൽ നാസർ എഫ്‌സി എന്നിവയ്‌ക്കെതിരെ റൗണ്ട് റോബിൻ ടൂർണമെന്റ് ഫോർമാറ്റിൽ രണ്ട് മത്സരങ്ങൾ കളിക്കും.ഇന്റർ മിയാമി ആദ്യം ജനുവരി 29 ന് അൽ-ഹിലാലിനെ നേരിടും, തുടർന്ന് ഫെബ്രുവരിയിൽ അൽ നാസറിനെതിരെ കളിക്കും .റിയാദിലെ കിംഗ്ഡം അരീനയിലാണ് രണ്ട് മത്സരങ്ങളും നടക്കുക.

റിയാദ് സീസൺ കപ്പ് മൂന്ന് ടീമുകളുടെ റൗണ്ട്-റോബിൻ ടൂർണമെന്റ് ആണ്. എൽ സാൽവഡോർ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലും ഇന്റർ മയാമി പര്യടനം നടത്തും.അർജന്റീനിയൻ മെസ്സിയും പോർച്ചുഗീസ് റൊണാൾഡോയും തങ്ങളുടെ കരിയറിൽ 35 തവണ മുഖാമുഖം വന്നിട്ടുണ്ട്.

റൊണാൾഡോ 10 മത്സരങ്ങളിൽ വിജയിച്ചപ്പോൾ മെസ്സി 16 മത്സരങ്ങളിൽ വിജയിച്ചു, ഒമ്പത് മത്സരങ്ങൾ സമനിലയിലായി.ആ മത്സരങ്ങളിൽ മെസ്സി 21 ഗോളുകളും 12 അസിസ്റ്റുകളും നേടിയപ്പോൾ റൊണാൾഡോ 20 ഗോളുകളും ഒരു അസിസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

Rate this post
Cristiano RonaldoLionel Messi