’73 ദിവസത്തിനുള്ളിൽ 17 മത്സരങ്ങൾ’ : തന്റെ കളിക്കാർ ‘ശാരീരികമായും മാനസികമായും’ തളർന്നുപോയെന്ന് ഇന്റർ മിയാമി ബോസ് ടാറ്റ മാർട്ടിനോ |Inter Miami

ഇന്റർ മിയാമി ഹെഡ് കോച്ച് ടാറ്റ മാർട്ടിനോയും സ്റ്റാർ പ്ലെയർ ലയണൽ മെസ്സിയും 73 ദിവസങ്ങൾക്കുള്ളിൽ 17 മത്സരങ്ങളാണ് അവർക്കായി കളിച്ചത്.കളിച്ച മത്സരങ്ങൾക്കിടയിൽ ശരാശരി നാല് ദിവസത്തെ വിശ്രമം. പലപ്പോഴും ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇന്റർ മയാമിക്ക് മത്സരം കളിക്കേണ്ടി വന്നിട്ടുണ്ട്. ഇത് കളിക്കാരെ ക്ഷീണിപ്പിക്കുകയും ഫോമിനെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ ടീം നേരിട്ട വെല്ലുവിളികൾ മാർട്ടിനോ തുറന്നു പറഞ്ഞു. നിരന്തരമായ മത്സരങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ ക്ഷീണംത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ കളിച്ച ഗെയിമുകളുടെ എണ്ണം ശരിക്കും വളരെ കൂടുതലാണ്.ശാരീരികമായും മാനസികമായും തളർന്നുപോകുന്ന നിർണായക ഗെയിമുകളായിരുന്നു മിക്കതും. അവസാന മത്സരത്തിൽ ഞങ്ങളുടെ ടീം ചെയ്തത് ധീരമായിരുന്നു. ഞങ്ങൾക്ക് പ്രധാന കളിക്കാരെ നഷ്ടമായി, ഞങ്ങൾ പോരാടി, ഗെയിം രക്ഷിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.ചിക്കാഗോ മത്സരം വളരെ നിർണായകമായിരിക്കും” മാർട്ടീനോ പറഞ്ഞു.

പ്ലെ ഓഫിലേക്ക് യോഗ്യത നേടുക എന്ന ലക്ഷ്യത്തിനിടയിൽ പ്രധാന കളിക്കാരുടെ അഭാവം ഇന്റർ മയാമിയെ സാരമായി ബാധിച്ചിട്ടുണ്ട്.ന്യൂ യോർക്ക് സിറ്റി എഫ്‌സിക്കെതിരായ അവരുടെ സമീപകാല മത്സരത്തിൽ ഇന്റർ മിയാമിക്ക് തിരിച്ചടിയേറ്റു, മെസ്സി, ജോർഡി ആൽബ, ഡീഗോ ഗോമസ് എന്നിവരെപ്പോലുള്ള പ്രധാന കളിക്കാർ ഇല്ലാതെയാണ് അവർ ഇറങ്ങിയത്.നിലവിൽ 2023 MLS പ്ലേഓഫുകൾക്ക് പുറത്ത് സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റർ മിയാമിഒരു നിർണായക ഘട്ടത്തെ അഭിമുഖീകരിക്കുന്നു.

ഒക്‌ടോബർ നാലിന് ചിക്കാഗോ ഫയറിനെതിരെയും ഒക്‌ടോബർ ഏഴിന് സപ്പോർട്ടേഴ്‌സ് ഷീൽഡ് ജേതാക്കളായ എഫ്‌സി സിൻസിനാറ്റിക്കെതിരെയും നടക്കുന്ന മത്സരങ്ങൾ ഉൾപ്പെടെ നാല് മത്സരങ്ങൾ മാത്രമാണ് പതിവ് സീസണിൽ അവശേഷിക്കുന്നത്. ഈ മത്സരങ്ങളിൽ ഇന്റർ മിയാമി തീർച്ചയായും ജയിക്കണം.ഒരു പ്ലേഓഫ് സ്ഥാനം ഉറപ്പാക്കുന്നതിന് കളിക്കാരിൽ നിന്ന് അസാധാരണമായ പരിശ്രമം ആവശ്യമാണ് എന്ന് മാർട്ടിനോ പറഞ്ഞു.പ്രതിബന്ധങ്ങളെ അതിജീവിച്ച് പ്ലേഓഫിൽ സ്ഥാനം ഉറപ്പിക്കാനാണ് ഇന്റർ മായാമിയുടെ ശ്രമം.

Rate this post
Lionel Messi