റിയൽ സാൾട്ട് ലേക്കിനെതിരെ ഇൻ്റർ മിയാമി അവരുടെ MLS സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ആദ്യ മുഴുവൻ MLS സീസൺ കളിക്കാൻ തയ്യാറെടുക്കുകയാണ്. ലയണൽ മെസിയുടെ കളി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രീ സീസൺ ടൂറിൽ പരിക്കുകൾ കാരണം കുറച്ചു മത്സരങ്ങളിൽ മാത്രമേ മെസി കളിച്ചിരുന്നുള്ളു.
ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടർന്ന് ലൂയിസ് സുവാരസ് കളിച്ചിരുന്നില്ല.എംഎൽഎസ് ഓപ്പണറിന് മുന്നോടിയായി സംസാരിച്ച ഇൻ്റർ മിയാമി ഹെഡ് കോച്ച് ടാറ്റ മാർട്ടിനോ 2022 ലോകകപ്പ് ജേതാവിനെയും ബാഴ്‌സലോണയുടെ മുൻ സഹതാരത്തെയും കുറിച്ച് ഒരു വലിയ ഫിറ്റ്‌നസ് അപ്‌ഡേറ്റ് നൽകി. “മെസ്സിയും സുവാരസും കളിക്കാൻ തയ്യാറാണ്, വേണമെങ്കിൽ 90 മിനുട്ടും കളിക്കും.ടീമിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ഞങ്ങൾ ചെയ്യും ” അദ്ദേഹം പറഞ്ഞു.
“ബിൽഡ്-അപ്പിൽ സമ്മർദ്ദം നേരിടുകയോ എതിരാളികൾ പിൻവാങ്ങുകയോ ചെയ്താൽ ഞങ്ങൾ ഏത് വിധത്തിലും സജ്ജരായിരിക്കാൻ ഞങ്ങൾ ഗെയിം തയ്യാറാക്കുന്നു. ഞങ്ങൾ സാധാരണയായി ചെയ്യുന്നത് ഏത് യുദ്ധത്തിനും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ്.നാളെ ലീഗിൻ്റെ തുടക്കത്തിനായി ഞങ്ങൾ നന്നായി എത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” ആദ്യ മത്സരത്തെക്കുറിച്ച് മാർട്ടീനോ പറഞ്ഞു.
മിയാമിയുടെ പ്രീ-സീസൺ ടൂറിനിടെ ഹോങ്കോങ്ങിൽ കളിക്കാതിരുന്നത്കൊണ്ട് മെസ്സി വിമർശനങ്ങൾ നേരിട്ടു. എൽ സാൽവഡോർ, സൗദി അറേബ്യ, ജപ്പാൻ എന്നിവിടങ്ങളിലേ മോശം പ്രകടനത്തിന് ശേഷമാണ് ഇന്റർ മയാമി ലീഗിൽ കളിക്കാൻ തയ്യാറെടുക്കുന്നത്.മുൻ ബാഴ്‌സലോണ താരങ്ങളായ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ലെഫ്റ്റ് ബാക്ക് ജോർഡി ആൽബ എന്നിവരോടൊപ്പം വെറ്ററൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് എന്നിവർ ചേരുന്നതോടെ മയാമി ശക്തമായ ടീമായി മാറിയിരിക്കുകയാണ്.