ലയണൽ മെസ്സിയെ ആശ്രയിച്ചു മുന്നോട്ട് പോകുന്ന ഇന്റർ മയാമി , സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാം |Lionel Messi
യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോയോട് തോറ്റത് ഇന്റർ മിയാമിക്ക് കനത്ത തിരിച്ചടിയായി. ഒരു മാസം മുമ്പ് ലീഗ് കപ്പ് ഉയർത്തിയതിന് ശേഷം, ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാം കിരീടം നേടാൻ കഴിയുമെന്ന് ജെറാർഡോ മാർട്ടിനോയുടെ ടീം ആത്മവിശ്വാസത്തിലായിരുന്നു.
പക്ഷെ ഹോം കാണികളുടെ മുന്നിൽ 1-2 ന് തോറ്റു. ഇപ്പോൾ എംഎൽഎസ് പ്ലേ ഓഫിലെത്താനുള്ള ലക്ഷ്യത്തിലാണ് മയാമി. ഫൈനലിൽ തോറ്റതിന് പുറമെ സൂപ്പർ താരം ലയണൽ മെസ്സിയുടെ പരിക്കും ഇന്റർ മയാമിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.ലയണൽ മെസ്സിയെ ടീം എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ പ്രതിഫലനമായിരുന്നു മയാമിയുടെ തോൽവി.പരിക്ക് മൂലം അർജന്റീനക്കാരന് നിരവധി ദിവസങ്ങളായി സ്ക്വാഡിനൊപ്പം പരിശീലനം നടത്താൻ കഴിഞ്ഞില്ല, കൂടാതെ കഴിഞ്ഞ നാല് ലീഗ് ഗെയിമുകളിൽ മൂന്നെണ്ണം നഷ്‌ടപ്പെട്ടു .
യുഎസ് ഓപ്പൺ കപ്പ് ഫൈനലിലെ തോൽവി ഇന്റർ മിയാമി എങ്ങനെയാണ് ഒരു ‘മെസ്സിയെ ആശ്രയിക്കുന്ന’ ടീമായി മാറിയതെന്ന് എടുത്തുകാണിക്കുന്നു. മെസ്സിയില്ലെതെ കളത്തിലിറങ്ങുമ്പോൾ മായാമിയുടെ പ്രകടനം അത്ര മികച്ചതാണ്.ജൂലൈ 22 ന് ക്രൂസ് അസുലിനെതിരെ അരങ്ങേറ്റം കുറിച്ച ശേഷം, ഇന്റർ മിയാമിയുമായി ആകെ നാല് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായി. അദ്ദേഹത്തിന്റെ ടീമിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ കാര്യം, ആ നാല് ഗെയിമുകളിൽ, ടീം ഒന്ന് മാത്രമാണ് വിജയിച്ചത് – രണ്ട് തോൽവികളും ഒന്ന് സമനിലയും വഴങ്ങി.അർജന്റീനിയൻ താരം കളിക്കളത്തിലില്ലാത്തപ്പോൾ വിജയ നിരക്ക് 33% ആണ.
മെസ്സിയില്ലാത്ത മിയാമി :എം.എൽ.എസ്
ഇന്റർ മിയാമി 3-2 കൻസാസ് സിറ്റി
അറ്റ്ലാന്റ യുണൈറ്റഡ് 5-2 ഇന്റർ മിയാമി
ഒർലാൻഡോ സിറ്റി 1-1 ഇന്റർ മിയാമി
യുഎസ് ഓപ്പൺ കപ്പ് :ഇന്റർ മിയാമി 1-2 ഹ്യൂസ്റ്റൺ ഡൈനാമോ
അർജന്റീനിയൻ കളിച്ച 12 കളികളിൽ എട്ട് വിജയങ്ങളും നാല് സമനിലകളും പൂജ്യം തോൽവികളും ടീം രേഖപ്പെടുത്തി – 77% വിജയശതമാനം ഉണ്ട്.സ്കോർ ചെയ്തതും വഴങ്ങിയതുമായ ഗോളുകളുടെ കാര്യത്തിൽ, ഒരു വലിയ വ്യത്യാസമുണ്ട്: ആ 12 ഗെയിമുകളിൽ, ഇന്റർ മിയാമി 34 ഗോളുകൾ നേടിയപ്പോൾ 12 ഗോളുകൾ വഴങ്ങി.+22 ന്റെ ഒരു ഗോൾ വ്യത്യാസം.മെസ്സിയെ കൂടാതെ കളിച്ചപ്പോൾ ഏഴ് ഗോളുകൾ നേടിയപ്പോൾ 10 ഗോളുകൾ വഴങ്ങി. മെസിയെ മയാമി എത്രമാത്രം ആശ്രയിക്കുന്നു എന്ന് അടിവരയിടുന്ന ഒന്നാണ് ഈ കണക്കുകൾ.
Inter Miami have failed to win in their last three games that Lionel Messi missed through injury ❌ 😅 pic.twitter.com/3TWGrI1Acg
— 433 (@433) September 28, 2023
മെസ്സിക്കൊപ്പം ഇന്റർ മിയാമി :-
ലീഗ് കപ്പ് : ക്രൂസ് അസുൽ 1-2 ഇന്റർ മിയാമി
ഇന്റർ മിയാമി 4-0 അറ്റ്ലാന്റ യുണൈറ്റഡ്
ഇന്റർ മിയാമി 3-1 ഒർലാൻഡോ സിറ്റി
ഡാളസ് 4-4 ഇന്റർ മിയാമി (7-9 പെനാൽറ്റി)
ഇന്റർ മിയാമി 4-0 ഷാർലറ്റ്
ഫിലാഡൽഫിയ യൂണിയൻ 1-4 ഇന്റർ മിയാമി
നാഷ്‌വില്ലെ 1-1 ഇന്റർ മിയാമി (10-11 പെനാൽറ്റി )
എം.എൽ.എസ് : ന്യൂയോർക്ക് സിറ്റി 0-2 ഇന്റർ മിയാമി
ഇന്റർ മിയാമി 0-0 നാഷ്‌വില്ലെ
LAFC 1-3 ഇന്റർ മിയാമി
ഇന്റർ മിയാമി 4-0 ടൊറന്റോ
യുഎസ് ഓപ്പൺ കപ്പ് :സിൻസിനാറ്റി 3-3 ഇന്റർ മിയാമി (7-8 പെനാൽറ്റി)