കഴിഞ്ഞ ദിവസം ജാപ്പനീസ് ക്ലബായ വിസൽ കോബെയോട് നടന്ന സൗഹൃദ മത്സരത്തിൽ ഇന്റർ മിയാമി പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി സൂപ്പർ താരം ലയണൽ മെസ്സി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മയാമിയെ തോൽവിയിൽ നിന്നും രക്ഷിക്കാനായില്ല.
ജപ്പാനിൽ നടന്ന ഗെയിമിൽ അദ്ദേഹം 30 മിനിറ്റ് കളിച്ചു.എന്നാൽ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇന്റർ മയാമി ആരാധകർ മെസ്സിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.സഹതാരം റോബർട്ട് ടെയ്ലർ പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് മെസ്സി ചിരിക്കുന്നതു കണ്ട് ആരാധകർ രോഷാകുലരായി. തൻ്റെ മുൻ ബാഴ്സ ടീമംഗങ്ങളായ സെർജിയോ ബുസ്ക്വെറ്റ്സ്, ലൂയിസ് സുവാരസ് എന്നിവരോടൊപ്പം മെസ്സി കളിച്ചിട്ടും ഇൻ്റർ മിയാമിക്ക് ഒരു ഗോൾ പോലും നേടാനായില്ല. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും വിസൽ കോബെ 4-3ന് വിജയിക്കുകയും ചെയ്തു.
Lionel Messi saw the funny side of watching his Inter Miami teammate Robert Taylor miss two penalties in a row during their loss to Japanese side Kobe 😳😂
— SPORTbible (@sportbible) February 7, 2024
Despite the shootout going into sudden death, the Argentine didn’t fancy taking one 😅 pic.twitter.com/qcWjrjpnIa
പെനാൽറ്റിക്കിടെയുണ്ടായ ഒരു പ്രത്യേക സംഭവം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പെനാൽറ്റി ഗോളാക്കി മാറ്റുന്നതിൽ സഹതാരങ്ങളിൽ ഒരാൾ പരാജയപ്പെട്ടതിനെ തുടർന്ന് മെസ്സി ചിരിക്കുന്നത് കണ്ടപ്പോഴായിരുന്നു അത്.മത്സരത്തിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്റർ മിയാമി താരമായ റോബർട്ട് ടെയ്ലർ രണ്ടു തവണ പെനാൽറ്റി നഷ്ടപെടുത്തിയിരുന്നു . ആദ്യം എടുത്ത പെനാൽറ്റി താരം നഷ്ടപ്പെടുത്തിയെങ്കിലും ഫൗൾ കാരണം റഫറി വീണ്ടും പെനാൽറ്റി അനുവദിച്ചു. അതും താരം പുറത്തേക്കടിച്ചു കളഞ്ഞു.റോബർട്ട് ടെയ്ലർ രണ്ടാമത്തെ പെനാൽറ്റിയും തുലച്ചപ്പോൾ അതു കണ്ടു നിൽക്കുകയായിരുന്ന മെസി പൊട്ടിച്ചിരിക്കുകയായിരുന്നു. അതിനു പുറമെ സഹതാരമായ ജോർഡി ആൽബ താരത്തോട് വന്ന് എന്തൊക്കെയോ തമാശയായി പറയുന്നതും കാണാം. രണ്ടു പേരും കൂടി റോബർട്ട് ടെയ്ലറിനെ കളിയാക്കി ചിരിക്കുകയാണ് ചെയ്തതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.
Lionel Messi's Reaction to Taylor Missing his penalty 😂pic.twitter.com/YI9G5MeJSv
— ACE (@FCB_ACEE) February 7, 2024
എന്നാൽ മയാമി ആരാധകർക്ക് മെസ്സിയുടെ ഈ പ്രവർത്തി അത്ര രസിച്ചിട്ടില്ല. ഇന്റർ മയാമി ഇപ്പോൾ മെസ്സിയുടെ കരാർ “അവസാനിപ്പിക്കണമെന്ന്” ആവശ്യപ്പെടുകയും അദ്ദേഹത്തെ “വെറുപ്പുളവാക്കുന്ന നേതാവ്” എന്ന് വിളിക്കുകയും ചെയ്യുന്നു. ഹോങ്കോങ്ങിൽ വെച്ച് ആരാധകരിൽ നിന്ന് മെസ്സിക്ക് കടുത്ത വിമർശനം നേരിട്ടിരുന്നു. മെസ്സി കളിക്കുന്നത് കാണാൻ വേണ്ടി മാത്രം വൻ തുക മുടക്കി ടിക്കറ്റെടുത്ത കാണികളും നിരാശരായി. ഹോങ്കോങ് ഇലവനെതിരെയുള്ള മത്സരത്തിൽ മയാമിക്കായി മെസ്സി കളിച്ചിരുന്നില്ല.