അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഇരട്ട ഗോളുകളും ഇന്റർമിയാമി താരമായ ടൈലറിന്റെ ഇരട്ട ഗോളുകളും കണ്ട ഇന്റർമിയാമിയുടെ ലീഗ് കപ്പ് മത്സരത്തിൽ നാലു ഗോളുകളുടെ ചരിത്രവിജയമാണ് ഇന്റർമിയാമി ക്ലബ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളിന് ലീഡ് നേടിയെടുത്ത ഇന്റർമിയാമി രണ്ടാം പകുതിയിൽ നാലാമത്തെ ഗോളും നേടി മത്സരം തങ്ങളുടെതാക്കി മാറ്റി.
ഇന്റർ മിയാമിയുടെ പുതിയ ക്യാപ്റ്റനായി ആദ്യ ഇലവനിൽ തന്നെ സ്ഥാനം നേടിയ ലിയോ മെസ്സി ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ആദ്യ രണ്ടു ഗോളുകൾ തന്നെ മെസ്സിയുടെ കാലിൽ നിന്നാണ് പിറന്നത്, 8, 22 മിനിറ്റുകളിൽ ആണ് ലിയോ മെസ്സിയുടെ ഗോളുകൾ എത്തുന്നത്. പിന്നീട് 44, 53 മിനിറ്റുകളിൽ ടൈലറിന്റെ ഇരട്ട ഗോളുകൾ കൂടി വന്നതോടെ ഇന്റർമിയാമി നാലു ഗോളുകൾക്ക് വിജയിച്ചു.
അറ്റ്ലാൻഡ യുണൈറ്റഡിനെതിരായ ലീഗ് കപ്പ് മത്സരത്തിൽ ലിയോ മെസ്സി ആദ്യ ഇലവനിൽ സ്ഥാനം നേടിയെങ്കിലും മത്സരത്തിന്റെ 78 മിനിറ്റിൽ പകരക്കാരനായി ലിയോ മെസ്സി കളം വിട്ടു, തങ്ങളുടെ സൂപ്പർ താരം കളം വിട്ടതോടെ ഇന്റർ മിയാമി ആരാധകർ സ്റ്റേഡിയത്തിൽ നിന്നും പുറത്തു പോകുവാൻ തുടങ്ങിയ കാഴ്ചയാണ് പിന്നീട് കണ്ടത്.
78 മിനിറ്റിൽ റോബിൻസൺ പകരക്കാരനായി ലിയോ മെസ്സി കളം വിട്ടതോടെ ഇന്റർമിയാമി ആരാധകർ മത്സരം വീക്ഷിക്കുന്നത് നിർത്തി സ്റ്റേഡിയത്തിൽ നിന്നും പുറത്തുപോയി. ലിയോ മെസ്സിയുടെ ഇമ്പാക്ട് എത്രത്തോളം ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ ഒരു കാഴ്ച. അതേസമയം മത്സരത്തിൽ നാലു ഗോളുകൾക്ക് വിജയിച്ച ഇന്റർ മിയാമി ടീം റൗണ്ട് ഓഫ് 32 ലേക്ക് മുന്നേറി.
🤯🤯 Fans leaving once Leo Messi was subbed off! pic.twitter.com/NLP0CMpNA2
— Leo Messi 🔟 Fan Club (@WeAreMessi) July 26, 2023
രണ്ടു മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകൾ നേടിയ ലിയോ മെസ്സിയുടെ കാലുകളിൽ തന്നെയാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും ഇന്റർമിയാമിയുടെ പ്രതീക്ഷകൾ, ലിയോ മെസ്സിക്ക് കൂട്ടായി ബാഴ്സലോണയിലെ മുൻ സഹതാരങ്ങളായ സെർജിയോ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ എന്നിവർ കൂടി ഇന്റർമിയാമി ടീമിൽ കളിക്കുന്നതോടെ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.
It took Inter Miami fans 2 games to fall in love and give Leo Messi his standing ovation 🇦🇷🐐🔥🔥🔥 pic.twitter.com/fIQdJB6Tw0
— Sara 🦋 (@SaraFCBi) July 26, 2023