മെസ്സിയും ബ്രസീലിയൻ സൂപ്പർ താരവും വീണ്ടും മിയാമിയിൽ ഒന്നിക്കുന്നു

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പേ കൂട്ടിഞ്ഞോ വീണ്ടും ലയണൽ മെസ്സിക്കൊപ്പം ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. കൂട്ടിഞ്ഞോയെ സ്വന്തമാക്കാൻ ഇന്റർ മിയാമി രംഗത്തുള്ളതായി സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്യുന്നു. മിയാമിയെ കൂടാതെ മറ്റൊരു എംഎൽഎസ് ക്ലബ്ബായ എൽഎ ഗാലക്സ്സിയും താരത്തിനായി ശ്രമം നടത്തുന്നുണ്ടെങ്കിലും താരം മിയാമിയിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതൽ.

നിലവിൽ ഖത്തർ ക്ലബ്‌ അൽ ദുഹൈലിലാണ് കൂട്ടിഞ്ഞോ കളിക്കുന്നത്. പ്രിമിയർ ലീഗ് ക്ലബ്‌ ആസ്റ്റൻ വില്ലയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം ഖത്തർ ക്ലബ്ബിനായി കളിക്കുന്നത്. എന്നാൽ ഖത്തർ ക്ലബ്ബിന് വേണ്ടിയും പേരിനൊത്ത പ്രകടനം കാഴ്ച വെയ്ക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. 6 മത്സരങ്ങളിൽ നിന്നായി ആകെ രണ്ട് ഗോളുകളാണ് താരത്തിന്റെ ഖത്തറിലെ സമ്പാദ്യം.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഈ ലോൺ വ്യവസ്ഥ അവസാനിക്കുന്ന സാഹചര്യത്തിൽ വില്ലയ്ക്ക് താരത്തെ തിരിച്ചെത്തിക്കാൻ പദ്ധതിയില്ല. വില്ലാ പരിശീലകൻ ഉനായ് എംറിയുടെ പദ്ധതികളിൽ കൂട്ടിഞ്ഞോ ഇല്ലാത്തത് തന്നെയാണ് വില്ലയ്ക്ക് താരത്തെ വീണ്ടും ടീമിലെത്തിക്കാൻ താല്പര്യമില്ലാത്തത്. ഇതോടെയാണ് താരത്തെ എംഎൽഎസ്സിന് നൽകാനുള്ള ചില നീക്കങ്ങൾ നടത്തുന്നത്. ലോൺ വ്യവസ്ഥയിലോ സ്ഥിര കരാറിലോ ആയിരിക്കും താരത്തെ ഇനി കൈമാറാൻ സാധ്യത.

എൽഎ ഗാലക്സി, ഇന്റർ മിയാമി എന്നിവരാണ് താരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ളതെങ്കിലും മിയാമിക്കാണ് കൂടുതൽ സാധ്യത. മെസ്സിയും കൂട്ടിഞ്ഞോയും നേരത്തെ ബാഴ്സയിൽ ഒരുമിച്ച് കളിച്ചിരുന്നു എന്നത് ഈ സാധ്യത വർധിപ്പിക്കുന്നത്. നിലവിൽ ഇന്റർമിയാമിയിലെ വമ്പൻ താരങ്ങളൊക്കെയും മുൻ ബാഴ്സ താരങ്ങളാണ്.

2.5/5 - (4 votes)
Lionel Messi