ലീഗിൽ അവസാന സ്ഥാനത്തുള്ള ഒരു ടീമിനെ ലീഗ്‌സ് കപ്പിൽ മെസ്സിയെന്ന മിശിഹായിലൂടെ ചാമ്പ്യന്മാരായിരിക്കുന്നു |Inter Miami |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ സൈനിങ്ങിനു ശേഷം ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി. ഏഴുതവണ ബാലൻഡിയോർ ജേതാവായ ലിയോ മെസ്സിയെ കൊണ്ടുവന്നതിനു ശേഷം ലീഗ് കപ്പിലെ എല്ലാ മത്സരങ്ങളിലും വിജയിച്ച ഇന്റർമിയാമി ഫൈനലിലും വിജയിച്ചു കൊണ്ട് ട്രോഫി സ്വന്തമാക്കി.

അവസാന നിമിഷം വരെ ആവേശം ഉയർന്നുനിന്ന ഇന്റർ മിയാമി vs നാഷ്വില്ല മത്സരത്തിന് ഒടുവിൽ സഡൻ ഡെതിലൂടെയാണ് ഇന്റർമിയാമി വിജയം നേടുന്നത്. എതിർ ടീമിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരമായ ലിയോ മെസ്സിയുടെ ഗോളിൽ 23 മിനിറ്റിൽ ലീഡ് നേടിയ ഇന്റർമിയാമി ആദ്യപകുതിയിലും ഒരു ഗോൾ ലീഡിലാണ്‌ കളി അവസാനിപ്പിച്ചത്.

എന്നാൽ ഫൈനൽ മത്സരത്തിൽ തോൽക്കാൻ തയ്യാറല്ലാത്ത നാഷ്വില്ലേ 57 മിനിറ്റിൽ പികാൾട്ടിന്റെ ഗോളിലൂടെ ഇന്റർ മിയാമിക്കെതിരെ സമനില സ്കോർ ചെയ്തു. തുടർന്ന് വിജയ ഗോളിന് വേണ്ടി ഇരു ടീമുകളും ശക്തമായി ആക്രമിച്ചു കളിച്ചെങ്കിലും നിശ്ചിത സമയത്ത് മത്സരം സമനിലയിലാണ് അവസാനിച്ചത്. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യ ഗോളുകൾ നേടിയതിനാൽ പിന്നീട് മത്സരം സഡൻ ഡേത്തിലേക്ക് നീണ്ടു.

ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 10-9 എന്ന സ്കോറിന് വിജയം നേടി ഇന്റർ മിയാമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കി. ഇന്റർ മിയാമിക്കൊപ്പം ലീഗ് കപ്പിന്റെ ട്രോഫി സ്വന്തമാക്കിയ ലിയോ മെസ്സി തന്റെ അമേരിക്കൻ ഫുട്ബോൾ കരിയറിന്റെ തുടക്കം ഗംഭീരമാക്കാൻ കഴിഞ്ഞു. എഫ് സി ബാഴ്സലോണ, പാരീസ് സെന്റ് ജർമയിൻ എന്നിവയ്ക്ക് ശേഷം ലിയോ മെസ്സി നേടുന്ന മറ്റൊരു ക്ലബ്ബിനോടൊപ്പമുള്ള ട്രോഫിയാണിത്.

2.5/5 - (8 votes)