ഏഴു മത്സരങ്ങൾകൊണ്ട് ഇന്റർ മയാമിയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ലയണൽ മെസ്സിയുടെ മാജിക്|Lionel Messi |Inter Miami

2018 ൽ സ്ഥാപിതമായ ഇന്റർ മിയാമിക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പറയത്തക്ക ഒരു നേട്ടവും സ്വന്തക്കാൻ സാധിച്ചിട്ടില്ല. ഇംഗ്ലീഷ് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ് എന്ന പേര് മാത്രമാണ് ക്ലബിന് ഉണ്ടായിരുന്നത്. മേജർ ലീഗ് സോക്കറിലെ അവസാന സ്ഥാനക്കാർ എന്ന പേര് മാത്രമാണ് അവർക്ക് നേടാൻ സാധിച്ചത്.

ഇന്റർ മയാമിയെ സംബന്ധിച്ച് ജയം എന്നുള്ളത് വളരെ അപൂർവമായി മായി മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി മയാമിയിൽ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നത്. അവർ തുടർച്ചയായി മത്സരങ്ങൾ ജയിക്കുകയും ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടുകയും ചെയ്തു.മയാമിയുടെ ഈ മാറ്റത്തിന് കാരണം അന്വേഷിച്ച് അതികം പോവേണ്ടതില്ല. ലോകം കണ്ട എക്കാലത്തെയും മികച്ച താരമായ ലയണൽ മെസ്സിയുടെ വരവോടെയാണ് അവരുടെ ഈ ഉയിർത്തെഴുന്നേൽപ്പ്. ഇന്ന് നടന്ന ലീഗ്‌സ് കപ്പ് ഫൈനലിൽ സഡൻ ഡെതിലൂടെയാണ് ഇന്റർമിയാമി വിജയം നേടിയത്.

കളിച്ച എല്ലാ മത്സരങ്ങളിലും വിജയം നേടിയാണ് ഇന്റർ മയാമി കിരീടം സ്വന്തമാക്കിയത്. ലീഗ്‌സ് കപ്പിൽ കളിച്ച ഏഴു മത്സരങ്ങളിലും മെസ്സി ഗോൾ നേടി ടോപ് സ്‌കോറർ പുരസ്കാരവും സ്വന്തമാക്കി. ഫൈനലിൽ ഇന്റർ മിയാമിക്ക് നേരത്തെ ലീഡ് നേടിക്കൊടുത്ത അർജന്റീനിയൻ ഒരു സെൻസേഷണൽ ഗോൾ നേടി.24-ാം മിനിറ്റിൽ സഹതാരം റോബർട്ട് ടെയ്‌ലറുടെ പാസ് മെസ്സിയുടെ കാൽക്കൽ എത്തി. നാഷ്‌വില്ലെ ഡിഫൻഡർ വാക്കർ സിമ്മർമാനെ ഡ്രിബിൾ ചെയ്ത മെസ്സി പെനാൽറ്റി ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ഒരു ബെൻഡിംഗ് ഷോട്ടിലൂടെ ഗോൾകീപ്പർ എലിയട്ട് പാനിക്കോയ്ക്ക് ഒരു അവസരം പോലും നൽകാതെ വലയിലെത്തിച്ചു.

എന്നാൽ ഫൈനൽ മത്സരത്തിൽ തോൽക്കാൻ തയ്യാറല്ലാത്ത നാഷ്വില്ലേ 57 മിനിറ്റിൽ പികാൾട്ടിന്റെ ഗോളിലൂടെ ഇന്റർ മിയാമിക്കെതിരെ സമനില സ്കോർ ചെയ്തു. തുടർന്ന് വിജയ ഗോളിന് വേണ്ടി ഇരു ടീമുകളും ശക്തമായി ആക്രമിച്ചു കളിച്ചെങ്കിലും നിശ്ചിത സമയത്ത് മത്സരം സമനിലയിലാണ് അവസാനിച്ചത്. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യ ഗോളുകൾ നേടിയതിനാൽ പിന്നീട് മത്സരം സഡൻ ഡേത്തിലേക്ക് നീണ്ടു.ഷൂട്ടൗട്ടില്‍ മെസിയും സെര്‍ജിയോ ബുസ്‌കറ്റ്‌സും ലിയണാണ്ട്രോ കാംപാനയും കാമല്‍ മില്ലറും വലചലിപ്പിച്ചപ്പോള്‍ വിക്ടര്‍ ഉല്ലോയ്‌ക്ക് പിഴച്ചു.

നാഷ്‌വിൽ താരങ്ങളില്‍ റാണ്ടര്‍ ലീലിന്റെ കിക്ക് പിഴച്ചു ഹാനി മഖ്‌തറും അനിബാല്‍ ഗോഡോയും വാള്‍ക്കര്‍ സിമര്‍മാനും സാം സറിഡ്‌ജും ലക്ഷ്യം കണ്ടതോടെ അഞ്ച് കിക്കുകൾ കഴിഞ്ഞപ്പോൾ ഗോള്‍നില 4-4 ആയി . സഡന്‍ ഡത്തില്‍ മയാമിക്കായി സെര്‍ഹി ക്രിവ്‌റ്റ്‌സോവും ജോര്‍ഡി ആല്‍ബയും ഡിയോഗോ ഗോമസും ഡേവിഡ് റൂയിസും ഗോൾ നേടിയപ്പോൾ നാഷ്‌വില്ലിനായി ഷാഖ്വല്‍ മൂറെയും ഡാനിയേല്‍ ലോവിറ്റ്‌സും ലൂക്കാസ് മക്നോട്ടണും ഷോണ്‍ ഡേവിസും ഗോൾ നേടിയതോടെ 8-8 എന്ന നിലയില്‍ ഇരു ടീമും തുല്യതയിലായി. ഇതിന് ശേഷം ഇന്‍റര്‍ മയാമിക്കായി ഡീആന്‍ഡ്രേ യെഡിനും ഡ്രാക്ക് കലണ്ടറും എടുത്ത കിക്കുകള്‍ വലയിലെത്തിയപ്പോള്‍ നാഷ്‌വില്ലില്‍ ജേക്കബ് ഷഫില്‍ബര്‍ഗിന്‍റെ ശ്രമം ഗോളായെങ്കിലും എലിയറ്റ് പാനിക്കോയ്‌ക്ക് പിഴച്ചതോടെ മയാമി കിരീടം സ്വന്തമാക്കുകയായിരുന്നു.

ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 10-9 എന്ന സ്കോറിന് വിജയം നേടി ഇന്റർ മിയാമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കി. ഇന്റർ മിയാമിക്കൊപ്പം ലീഗ് കപ്പിന്റെ ട്രോഫി സ്വന്തമാക്കിയ ലിയോ മെസ്സി തന്റെ അമേരിക്കൻ ഫുട്ബോൾ കരിയറിന്റെ തുടക്കം ഗംഭീരമാക്കാൻ കഴിഞ്ഞു. എഫ് സി ബാഴ്സലോണ, പാരീസ് സെന്റ് ജർമയിൻ എന്നിവയ്ക്ക് ശേഷം ലിയോ മെസ്സി നേടുന്ന മറ്റൊരു ക്ലബ്ബിനോടൊപ്പമുള്ള ട്രോഫിയാണിത്.ഫൈനലില്‍ എത്തിയതോടെ 2024ലെ കോൺകാഫ് ചാമ്പ്യന്‍സ് കപ്പിന് ഇന്‍റര്‍ മയാമി നേരത്തെ യോഗ്യത നേടിയിരുന്നു.

Rate this post