‘ഇത് ഒരു ഫൈനൽ ആയിരുന്നില്ലെങ്കിൽ…’ : യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് മുന്നോടിയായി മെസ്സിയുടെ പരിക്കിന്റെ അവസ്ഥയെക്കുറിച്ച് ഇന്റർ മിയാമി മാനേജർ |Lionel Messi

നാളെ പുലർച്ചെ നടക്കുന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമി ഹൂസ്റ്റൺ ഡൈനാമോയെ നേരിടും. എന്നാൽ സൂപ്പർ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്റർ മിയാമിക്ക് “റിസ്‌ക് എടുക്കാൻ” കഴിയുമെന്ന് മാനേജർ ജെറാർഡോ മാർട്ടിന പറയുന്നു.

ടൊറന്റോ എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ 37 മിനിറ്റിന് ശേഷം പരിക്കേറ്റ് പുറത്തായ മെസ്സി തിങ്കളാഴ്ച ഒർലാൻഡോ സിറ്റിക്കെതിരെ കളിച്ചിരുന്നില്ല.ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം അമേരിക്കയിൽ തിരിച്ചെത്തിയ ലയണൽ മെസ്സി മൂന്നു മത്സരങ്ങളിൽ വെറും 35 മിനിറ്റ് മാത്രമാണ് കളത്തിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസത്തെ ഇന്റർ മയാമിയുടെ പരിശീലന സെഷനിൽ നിന്നും മെസ്സി വിട്ടു നിൽക്കുകയും ചെയ്തു.

“ഇത് ഒരു ഫൈനൽ ആയിരുന്നില്ലെങ്കിൽ ഞങ്ങൾ റിസ്ക് എടുക്കില്ല, പക്ഷേ ഇത് ഒരു ഫൈനലായതിനാൽ, ഞങ്ങൾക്ക് ആ റിസ്ക് എടുക്കാൻ അവസരമുണ്ട്.ഇത് നിങ്ങൾക്ക് ഒരു ടൈറ്റിൽ കൊണ്ടുവരും. മെസി ചിലപ്പോൾ ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കാം” മെസ്സി കളിക്കുമോ എന്ന ചോദ്യത്തിന് , മാർട്ടിന പറഞ്ഞു.നാഷ്‌വില്ലെ എസ്‌സിയെ തോൽപ്പിച്ച് ഇന്റർ മയാമിക്ക് ലീഗ് കപ്പ് നേടിക്കൊടുക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.മെസ്സി കളിച്ച 12 മത്സരങ്ങളിൽ ഒന്നിലും തോറ്റിട്ടില്ല ഇന്റർ മിയാമി.11 ഗോളുകളും അഞ്ച് അസിസ്റ്റുകളും 36 കാരൻ നേടിയിട്ടുണ്ട്.

മെസ്സി ക്ലബ്ബിനായി ആദ്യമായി പ്രത്യക്ഷപ്പെട്ടതിന് ശേഷം 15 മത്സരങ്ങളിൽ നിന്ന് ഒരു തവണ മാത്രമാണ് ടീം തോറ്റത്, ഒമ്പത് മത്സരം വിജയിക്കുകയും അഞ്ച് സമനിലയിലാവുകയും ചെയ്തു.ഹൂസ്റ്റൺ ഡൈനാമോക്കെതിരെ താരം ഇറങ്ങി മറ്റൊരു കിരീടം കൂടി സ്വന്തമാക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നതെങ്കിലും താരം പരിക്കിൽ നിന്നും പൂർണമായും മോചിതനായിട്ടില്ലെന്നത് ആശങ്ക തന്നെയാണ്. അടുത്ത എട്ട് ദിവസത്തിനുള്ളിൽ മൂന്ന് മത്സരങ്ങൾ കളിക്കാനിരിക്കെ മെസ്സി വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോൾ തങ്ങളുടെ രണ്ടാം ട്രോഫി നേടാനാണ് മയാമി ലക്ഷ്യമിടുന്നത്.അഞ്ച് എം‌എൽ‌എസ് മത്സരങ്ങൾ ഇനിയും കളിക്കാനുണ്ട്, ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിംഗിൽ അവസാന പ്ലേ ഓഫ് സ്ഥാനം അവകാശപ്പെടുന്ന ന്യൂയോർക്ക് സിറ്റി എഫ്‌സിയേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ് 14-ാം സ്ഥാനത്തുള്ള ഇന്റർ മിയാമി. അവരുടെ അടുത്ത MLS മത്സരത്തിൽ, ഇന്റർ മിയാമി ഫ്ലോറിഡയിലെ DRV PNK സ്റ്റേഡിയത്തിൽ ന്യൂയോർക്ക് സിറ്റി എഫ്‌സിക്ക് ആതിഥേയത്വം വഹിക്കും.

Rate this post
Lionel Messi