അമേരിക്കൻ ലീഗ് കപ്പിൽ എഫ് സി ചാർലറ്റിനെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന നായകനായ ലിയോ മെസ്സിയുടെ നായകത്വത്തിലുള്ള ഇന്റർ മിയാമി ടീം മികച്ച വിജയം നേടി ലീഗ് കപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചിരുന്നു.
12 മിനിറ്റിൽ മാർട്ടിനസിലൂടെ ഗോളടി തുടങ്ങിയ ഇന്റർ മിയാമിക്ക് വേണ്ടി ടൈലർ, ലിയോ മെസ്സി എന്നിവരാണ് ഗോളുകൾ നേടുന്നത്, കൂടാതെ ഇന്റർമിയാമിയുടെ ഒരു കോൾ എതിർ ടീം താരത്തിന്റെ സെൽഫ് ഗോളായി പിറന്നു. ലീഗ് കപ്പിൽ തുടർച്ചയായി അഞ്ചാം മത്സരത്തിലും തന്റെ ടീമിനെ ഗോളടിപ്പിച്ചു വിജയിപ്പിച്ച ലിയോ മെസ്സി ലീഗ് കപ്പിലെ ടോപ് സ്കോറർ പുരസ്കാരത്തിനുള്ള മത്സരത്തിലും മുന്നിലാണ്.
ഇന്റർമിയാമി ജേഴ്സിയിൽ എട്ടു ഗോളുകൾ നേടിയ ലിയോ മെസ്സി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററായ അർജന്റീന താരം ഗോൺസാലോ ഹിഗ്വയനെ ലക്ഷ്യമാക്കിയാണ് മുന്നേറുന്നത്. 29 ഗോളുകളാണ് മുൻ അർജന്റീന താരം ഇന്റർമിയാമി ജേഴ്സിയിൽ 2020-2022 കാലഘട്ടത്തിൽ നേടിയിട്ടുള്ളത്. ഈ സീസണിൽ തന്റെ ഫോം മികച്ച രീതിയിൽ തുടരാൻ ആയാൽ ലിയോ മെസ്സിക്ക് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ നേട്ടത്തിലേക്ക് കൂടുതൽ കൂടുതൽ അടുക്കാൻ കഴിയും.
Heading to the @LeaguesCup Semis in fashion😎#MIAvCLT pic.twitter.com/0TP64MaVmg
— Inter Miami CF (@InterMiamiCF) August 12, 2023
അതേസമയം ലീഗ് കപ്പിന്റെ മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫിലാഡല്ഫിയ വിജയം നേടി സെമിഫൈനലിൽ പ്രവേശിച്ചു. ഓഗസ്റ്റ് 15ന് നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ ഇന്റർ മിയാമി ഫിലാഡൽഫിയെയാണ് നേരിടുന്നത്. ലിയോ മെസ്സിയിൽ പ്രതീക്ഷയർപ്പിച്ച് കളിക്കാൻ ഇറങ്ങുന്ന ഇന്റർ മിയാമിക്ക് മത്സരം വിജയിക്കാനായാൽ സീസണിലെ ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിലേക്കും മുന്നേറാനാവും.