പ്യൂബ്ലയ്ക്കെതിരായ ലീഗ് കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇൻ്റർ മിയാമിയുടെ സ്കോർ ഷീറ്റിൽ ഉറുഗ്വേൻ സൂപ്പർ താരം സ്കോർ ഷീറ്റിൽ ലൂയിസ് സുവാരസ് ഇടം പിടിച്ചിരുന്നു.പ്യൂബ്ലയ്ക്കെതിരായ മത്സരത്തിൽ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്.
കോപ്പ അമേരിക്ക ഫൈനലിനിടെ കണങ്കാലിനേറ്റ പരിക്കിൽ നിന്ന് കരകയറിയ നായകൻ ലയണൽ മെസ്സി ഇല്ലാതെയാണ് അവർ കളിച്ചത്. കോപ്പ അമേരിക്ക ഫൈനലിന് ശേഷം ലയണൽ മെസ്സി കളിച്ചിട്ടില്ല.പ്യൂബ്ലയ്ക്കെതിരായ വിജയത്തിന് ശേഷം സുവാരസ് മെസ്സിയുടെ പരിക്കിനെക്കുറിച്ച് പറഞ്ഞു.
“ലിയോ ഈ ക്ലബ്ബിനോട് എത്രമാത്രം പ്രതിജ്ഞാബദ്ധനാണെന്ന് എല്ലാവർക്കും അറിയാം,തൻ്റെ ദേശീയ ടീമിനൊപ്പം കളിക്കളത്തിലുണ്ടാകാനുള്ള ആഗ്രഹവും എല്ലാവര്ക്കും അറിയാം .എന്നാൽ ദിവസങ്ങൾ കഴിയുന്തോറും അവൻ മൈതാനത്തിലേക്കുള്ള തിരിച്ചുവരവിലേക്ക് അടുക്കുകയാണ്, അവിടെയാണ് ഞങ്ങൾ എല്ലാവരും അവനെ കാണാൻ ആഗ്രഹിക്കുന്നത്”പ്യൂബ്ലയ്ക്കെതിരായ വിജയത്തിന് ശേഷം സംസാരിച്ച സുവാരസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലീഗ്സ് കപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടീമുകളെ മൂന്ന്-ടീം ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, മറ്റ് രണ്ട് എതിരാളികൾക്കെതിരെ ഓരോ ഗെയിം കളിക്കുന്നു. അടുത്ത മത്സരത്തിൽ ഹ്യൂസ്റ്റണിലെ NRG സ്റ്റേഡിയത്തിൽ മെക്സിക്കൻ ഭീമൻമാരായ ടൈഗ്രസിനെ നേരിടും.മിഡ്വീക്ക് ബ്രേക്ക് മെസ്സിക്ക് പരിക്ക് ഭേദമാകാൻ കുറച്ച് അധിക സമയം നൽകുന്നു.