ലോകഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പം ഇന്ന് റിയാദ് സീസൺ സൂപ്പർ കപ്പിൽ സൗദി അറേബ്യയിലെ ശക്തരായ അൽ ഹിലാലിനെ നേരിടാൻ ഒരുങ്ങുകയാണ്. തന്റെ സുഹൃത്തും ലോക ഫുട്ബോളിലെ ബ്രസീലിയൻ സൂപ്പർ താരവുമായ നെയ്മർ ജൂനിയറിന്റെ നിലവിലെ ക്ലബ്ബാണ് സൗദി അറേബ്യയിലെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാൽ.
എന്നാൽ നിർഭാഗ്യവശാൽ പരിക്ക് ബാധിച്ച നെയ്മർ ജൂനിയർ ലിയോ മെസ്സിയുമായുള്ള പോരാട്ടത്തിന് അൽ ഹിലാൽ ടീമിൽ ഉണ്ടാവില്ല. ലിഗ്മെന്റ് ഇഞ്ചുറി ബാധിച്ച താരത്തിന് മാസങ്ങളോളം ആണ് വിശ്രമം അനുവദിച്ചു നൽകിയിട്ടുള്ളത്. ലിയോ മെസ്സിയും നെയ്മർ ജൂനിയനും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന ഒരു കിടിലൻ പോരാട്ടം കൂടിയാണ് ഫുട്ബോൾ ആരാധകർക്ക് നഷ്ടമായത്.
അതേ സമയം ഇന്ന് രാത്രി 11:30ന് നടക്കുന്ന പോരാട്ടത്തിൽ അൽ ഹിലാൽ തങ്ങളുടെ ഗ്രൗണ്ടിൽ വച്ച് ലിയോ മെസ്സി നയിക്കുന്ന ഇന്റർമിയാമി ടീമിനെ നേരിടുകയാണ്. ഇതിനകം തന്നെ സൗദിയിൽ എത്തിയ മെസ്സിയും ടീമും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 30 നടക്കുന്ന മത്സരത്തിൽ അൽഹിലാൽ നിരയിൽ നെയ്മർ ജൂനിയർ ഇല്ലെങ്കിലും മികച്ച സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്. ഈ സീസണിൽ സൗദി അറേബ്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം കൂടിയാണ് അൽ ഹിലാൽ.
Leo Messi training for Inter Miami before the pre season cup game vs. Al Hilal pic.twitter.com/drT03i1S86
— Orbit Barcelona 💫 (@OrbitBarcelona) January 28, 2024
ഇന്ന് നടക്കുന്ന ഇന്റർ മിയാമിയുടെ അൽ ഹിലാലുമായുള്ള മത്സരത്തിന് ശേഷം റിയാദ് സീസൺ സൂപ്പർ കപ്പിൽ ഫെബ്രുവരി ഒന്നിന് ലോക ഫുട്ബോളിലെ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മത്സരമാണ് അരങ്ങേറുന്നത്. ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും നേർക്കുനേർ ഏറ്റുമുട്ടുന്ന പോരാട്ടമാണ് ഇന്റർമിയാമി vs അൽ നസ്ർ മത്സരം. ഒരുപക്ഷേ ലോക ഫുട്ബോളിലെ ഈ രണ്ടു സൂപ്പ് താരങ്ങളും തമ്മിൽ നേർക്കുനേരെ ഏറ്റുമുട്ടുന്ന അവസാന മത്സരമായും ഇത് മാറാം.