ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു. MLSൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ക്ലബ്ബുകൾ ഒന്നായിരുന്നു ഇന്റർ മിയാമി. തുടർച്ചയായ മത്സരങ്ങളിൽ വിജയിക്കാത്ത ടീമുകളിൽ ഒന്നുകൂടിയായിരുന്നു മിയാമി.
എന്നാൽ മെസ്സി എല്ലാം മാറ്റിമറിച്ചു.മെസ്സിയുടെ വരവിനു ശേഷം ഒരു മത്സരത്തിൽ പോലും മയാമി തോൽവി അറിഞ്ഞിട്ടില്ല.MLS ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ താരമായ മെസ്സി വെറും നാല് മത്സരങ്ങൾകൊണ്ട് തന്നെ അമേരിക്കൻ ഫുട്ബാളിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഈ നാല് മത്സരങ്ങളിൽ മൂന്നിലും മെസ്സി ഇരട്ട ഗോളുകൾ നേടിയിടുന്നു. മൊത്തത്തിൽ ഏഴു ഗോളുകളാണ് മെസി ഇന്റർ മിയമിക്കായി നേടിയത് അതിൽ രണ്ടു ഫ്രേകിക്ക് ഗോളുകളും ഉൾപ്പെടും.
ഇന്ന് ഡള്ളാസിനെതീരെ നടന്ന ലീഗ് കപ്പ് പ്രീ ക്വാർട്ടറിൽ ഇന്റർ മയാമി തോൽവിയിലേക്ക് പോവുമ്പോഴാണ് 85 ആം മിനുട്ടിൽ മെസ്സിയുടെ ഫ്രീകിക്ക് ഗോൾ എത്തുന്നതും സമനില പിടിച്ചതും. അതോടെ മത്സരം പെനാൽറ്റിയിലേക്ക് പോവുകയും ഇന്റർ മയാമി വിജയം നേടുകയും ചെയ്തു.ഇന്നത്തെ ഇന്റർ മിയാമിയെ ആറാം മിനുട്ടിൽ തന്നെ ലയണൽ മെസി മുന്നിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിക്കായി അരങ്ങേറ്റം നടത്തിയ മുൻ ബാഴ്‌സലോണ താരം ജോർദി ആൽബയാണ് മെസിയുടെ ഗോളിന് വഴിയൊരുക്കിയത്. ജോർദി ആൽബ വിങ്ങിൽ നിന്നും നൽകിയ പാസ് ബോക്‌സിനു പുറത്തു നിന്നും മനോഹരമായൊരു ഷോട്ടിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു.
Scored the first goal, 1-0
— 𝐌𝐀𝐋𝐈𝐊 (@TheMahleek) August 7, 2023
Built up the second goal, 3-2
Caused the 3rd goal, 4-3
Scored the last free kick, 4-4!!
LIONEL MESSI,THE GREATEST OF ALL TIME!! 🐐🔥 pic.twitter.com/lzlwKD4tP9
എന്നാൽ ഡാളസ് തിരിച്ചടിച്ചതോടെ സ്കോർ 4 -3 ൽ എത്തിയെങ്കിലും മെസ്സിയിലൂടെ മയാമി തിരിച്ചെത്തുകയും വിജയം നേടുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ റോബർട്ട് ടെയ്‌ലറുടെ മനോഹരമായ ക്രോസിൽ നിന്നുള്ള മികച്ച വോളിയിലൂടെ മെസ്സി ആദ്യ പകുതിയിൽ തന്നെ ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു.ജോസെഫ് മാർട്ടിനെസിന്റെ മനോഹരമായ ക്രോസിൽ നിന്നുള്ള മറ്റൊരു മികച്ച വോളിയിൽ നിന്നും രണ്ടാം ഗോൾ കൂട്ടിച്ചേർത്തു.ക്രൂസ് അസൂളിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം ലിയോ മെസ്സി നേടുന്ന തകർപ്പൻ ഫ്രീക്ക് ഗോളിലൂടെ ഇന്റർമിയാമി അരങ്ങേറ്റം ഗംഭീരമാക്കി.
LIONEL MESSI GOLAZO FREE KICK!pic.twitter.com/6Q7p7YqRO7
— Roy Nemer (@RoyNemer) August 7, 2023
അറ്റ്ലാന്റ യൂണൈറ്റഡിനെതിരെ 4-0 ത്തിന്റെ വിജയം ഇന്റർ മിയാമി നേടിയപ്പോൾ ആരാധകരെ ഒരിക്കൽക്കൂടി കയ്യിലെടുക്കുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മെസ്സിയുടെ വരവ് ഇന്റർ മിയാമി ടീമിൽ മാത്രമല്ല അമേരിക്കൻ ഫുട്ബോളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്.മെസ്സി വരുന്നതിനുമുമ്പ് രണ്ടുമാസമായി ഒരു മത്സരം പോലും വിജയിച്ചിട്ടില്ലാത്ത ഇന്റർ മിയാമി ഇപ്പോൾ തുടർച്ചയായി വിജയിച്ചിരിക്കുകയാണ്.
Lionel Messi for Inter Miami:
— Factos Football (@Factos_media) August 7, 2023
🏟️ 4 games
⚽ 7 goals
🎯 1 assist
🔥 2 free kick goals
🏆 4 man of the match
😎 4 wins
G O A T 🐐🇦🇷 pic.twitter.com/6iynyb3VMj
മെസ്സിയുടെ വരവ് ഇന്റർ മിയാമി ഉണ്ടാക്കിയിട്ടുള്ള പ്രഭാവം ഊഹിക്കാവുന്നതിനുമപ്പുറമാണ്. ഇന്ന് നടക്കുന്ന ഷാർലറ്റ് എഫ്‌സിയും ഹൂസ്റ്റണും തമ്മിലുള്ള മത്സരത്തിലെ വിജയിക്കെതിരെയാവും ക്വാർട്ടറിൽ ഇന്റർ മയാമി കളിക്കുക.