“കോപ ഇറ്റാലിയ ഇന്റർ മിലാൻ സ്വന്തമാക്കി ; മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം കയ്യെത്തും ദൂരത്ത് ; ലീഡ്സിനെ കീഴടക്കി ചെൽസി ; ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ച് അത്ലറ്റികോ മാഡ്രിഡ്”

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വോൾവ്‌സിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് കിരീടത്തോട് കൂടുതൽ അടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് നേടിയാൽ കിരീടം നേടാൻ കഴിയുന്ന നിലയിലേക്ക് മാഞ്ചസ്റ്റർ സിറ്റി എത്തി.

നാലു ഗോളുകൾ നേടി ഡി ബ്രുയിനെയുടെ മികവിൽ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ തകർപ്പ്ൻ ജയം.കളി തുടങ്ങി 23 മിനിറ്റിനുള്ളിൽ ഹാട്രിക് സ്വന്തമാക്കിയ കെവിൻ ഡിബ്രൂയിൻ വീണ്ടും സ്‌കോർ ചെയ്ത് ഗോൾ സമ്പാദ്യം നാലായി ഉയർത്തി. 7, 16, 24, 60 മിനിറ്റുകളിലായിരുന്നു കെഡിബിയുടെ ഗോളുകൾ.സിറ്റിയുടെ അഞ്ചാം ഗോൾ റഹീം സ്റ്റെർലിംഗ് നേടി. വോൾവ്സിന്റെ ഏക ഗോൾ ഡെൻഡോങ്കറിന്റെ ബൂട്ടിൽ നിന്നായിരുന്നു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 36 മത്സരങ്ങളിൽ നിന്ന് 89 പോയിന്റായി. ലിവർപൂളിന് 86 പോയിന്റാണ് ഉള്ളത്. ഇനി രണ്ട് മത്സരങ്ങൾ ജയിച്ചാലും ലിവർപൂളിന് പരാമവധി 92 പോയിന്റ് മാത്രമെ ആവുകയുള്ളൂ. സിറ്റിക്ക് ലിവർപൂളിനെക്കാൾ +9 ഗോൾഡിഫറൻസും ഉണ്ട് എന്നത് സിറ്റിയുടെ കിരീട സാധ്യതകൾ വർധിപ്പിക്കുന്നു.15ന് വെസ്റ്റ് ഹാമിനെയും 22ന് ആസ്റ്റൻ വില്ലയെയുമാണ് മാഞ്ചസ്റ്റർ സിറ്റി ഇനി നേരിടുക.

മറ്റൊരു മത്സരത്തിൽ ലീഡ്സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ചെൽസി വീണ്ടും വിജയവഴിയിൽ എത്തിയിരിക്കുകയാണ് ചെൽസി.ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അടുത്തെത്തി. സീസണിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് നേടിയാൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം. നിലവിൽ 36 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി ചെൽസി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.മേസൺ മൗണ്ട്, ക്രിസ്റ്റിയൻ പുലിസിച്ച്, റൊമേലു ലുകാകു എന്നിവരാണ് ബ്ലൂസിനായി സ്‌കോർ ചെയ്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ലുകാകു ചെൽസിക്കായി ഗോൾ നേടി.ഇന്നത്തെ തോൽവിയോടെ 35 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ലീഡ്സ് യുണൈറ്റഡ് പതിനെട്ടാം സ്ഥാനത്താണ്.ഡാനിയൽ ജെയിംസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായാണ് ലീഡ്സ് കളിച്ചത്.

എകസ്ട്രാ ടൈം വരെ നീണ്ടുനിന്ന കലാശപ്പോരിൽ യുവന്റസിനെ 4-2ന് കീഴടക്കി ഇന്റർ മിലാൻ കോപ്പ ഇറ്റാലിയ ജേതാക്കൾ. നിശ്ചിത സമയത്ത്‌ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് വഴിമാറിയത്.എക്സ്ട്രാ ടൈമിൽ രണ്ട് ഗോൾ നേടിക്കൊണ്ട് പെരിസിച് ഇന്ന് ഇന്റർ മിലാന്റെ ഹീറോ ആയി.ആദ്യത്ത പകുതിയുടെ തുടക്കത്തിൽ ബരേയയുടെ ഗോളിലൂടെ ഇന്റർ മിലാൻ ആണ് ലീഡ് എടുത്തത്. എന്നാൽ 50ആം മിനുട്ടിൽ സാംട്രോയും 52ആം മിനുട്ടിൽ വ്ലാഹോവികും ഗോൾ നേടിയതോടെ യുവന്റസ് മുന്നിലെത്തി.80ആം മിനുട്ടിൽ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ചലഹാനോഗ്ലു ഇന്ററിനെ ഒപ്പമെത്തിച്ചു.എക്സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് പെരിസിച് ഇന്ററിനെ മുന്നിലെത്തിച്ചു.102 ആം മിനുട്ടിൽ ക്രോയേഷ്യൻ ഒരു ഗോൾ നേടി ഇന്ററിന്റെ വിജയം പൂർത്തിയാക്കി.ഇന്റർ മിലാന്റെ എട്ടാം കോപ ഇറ്റാലിയ കിരീടമാണിത്.2011ന് ശേഷമുള്ള ഇന്റർ മിലാന്റെ ആദ്യ കോപ്പ ഇറ്റാലിയ കിരീടമാണിത്. 2010-11 സീസണ് ശേഷം ഒറ്റ കിരീടം പോലും ലഭിക്കാതെ യുവന്റസിന് സീസൺ അവസാനിപ്പിക്കേണ്ടി വരുന്നത് ഇതാദ്യമായാണ്.

മാത്യൂസ് കുൻഹയും റോഡ്രിഗോ ഡി പോളും നേടിയ ഗോളുകളിൽ ലാ ലീഗയിൽ എൽച്ചെക്കെതിരെ വിജയം നേടി അത്ലറ്റികോ മാഡ്രിഡ്. വിജയത്തോടെ ഡീഗോ സിമിയോണിയുടെ ടീമിന് ആദ്യ നാല് ലാലിഗ ഫിനിഷും തുടർച്ചയായ പത്താം സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഉറപ്പാക്കി.ജയത്തോടെ അത്‌ലറ്റിക്കോ 67 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.ബുധനാഴ്‌ച നേരത്തെ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന മല്ലോർക്കയോട് ഹോം ഗ്രൗണ്ടിൽ ഗോൾരഹിത സമനില വഴങ്ങിയ ശേഷം 66 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് വീണ സെവിയ്യയെ മറികടക്കാനും അവർക്കായി.2011 ഡിസംബറിൽ ക്ലബ്ബിൽ ചേർന്നതിന് ശേഷം അത്‌ലറ്റിക്കോയുടെ ചുമതലയുള്ള തന്റെ 400-ാം സ്പാനിഷ് ലീഗ് മത്സരം ആഘോഷിക്കുകയായിരുന്നു 52 കാരനായ അർജന്റീനിയൻ പരിശീലകൻ സിമിയോണി.കഴിഞ്ഞ ദശകത്തിൽ അദ്ദേഹം അത്‌ലറ്റിക്കോയെ യൂറോപ്യൻ ഫുട്‌ബോളിന്റെ ഉയർന്ന തലത്തിലേക്ക് ഉയർത്തി, രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ എത്തുകയും എട്ട് ട്രോഫികൾ നേടുകയും ചെയ്തു: രണ്ട് ലീഗ് കിരീടങ്ങൾ, ഒരു കോപ്പ ഡെൽ റേ, രണ്ട് യൂറോപ്പ ലീഗുകൾ, രണ്ട് യൂറോപ്യൻ സൂപ്പർ കപ്പുകൾ, ഒരു സ്പാനിഷ് സൂപ്പർ കപ്പ്. എന്നിവ നേടി.

Rate this post
Chelseainter milanManchester city