സിരി A യിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ നാപ്പോളിയെ വീഴ്ത്തി ഇന്റർ മിലാൻ അറ്റലാന്റയെമറികടന്ന് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചുകയറി.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മിലാൻ വിജയം.അടുത്ത യൂറോപ്പ് ലീഗിലേക്ക് യോഗ്യത നേടാൻ നാപ്പോളിക്ക് വിജയം അനിവാര്യമായിരുന്നു.ഒരു മത്സരം ശേഷിക്കെ നിലവില് 59 പോയിന്റുമായി ഏഴാം സ്ഥാനത്താണ് നാപ്പോളി,60 പോയിന്റ്മായി എസി മിലാൻ ആറാം സ്ഥാനത്തുമാണ്.യൂറോപ്പ ലീഗ് കോളിഫിക്കേഷൻ എങ്കിലും കളിക്കണം എങ്കിൽ ലീഗിൽ ആറാം സ്ഥാനത്ത് എങ്കിലും എത്തണം.നിലവിൽ ഉള്ള പോയിന്റ് അടിസ്ഥാനത്തിൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന നാപ്പോളി അടുത്ത യൂറോപ്പ ലീഗ് പോലും കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.തുടർച്ചയായ തിരിച്ചടികൾ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണക്കെതിരെ കളിക്കാനിരിക്കുന്ന നാപോളിക്ക് ബുദ്ധിമുട്ടേറിയതാവും.
ഇന്റർ മിലാന് വേണ്ടി കളിയുടെ പതിനൊന്നാം മിനുട്ടിൽ ഡിഅംബ്രോസിയോ ആണ് ആദ്യ ഗോൾ നേടിയത്.ഈ ട്രാൻസ്ഫറിൽ മുൻപന്തിയിൽ നിൽക്കുന്ന താരമായ അർജന്റീനയുടെ ലോതാരോ മാർട്ടിനെസ് 74th മിനുട്ടിൽ നേടിയ തകർപ്പൻ സോളോ ഗോളിൽ ആയിരുന്നു ഇന്റർ മിലാൻറെ വിജയം ഉറപ്പിച്ചത്. ഗ്രൗണ്ടിന് മധ്യഭാഗത്തു നിന്നും പന്ത് വാങ്ങിച്ച ലൗതാരോ മാർട്ടിനെസ് നാപോളി താരങ്ങളെ മറികടന്ന് ബോക്സിനു പുറത്തുനിന്നും ഒരു ക്ലിനിക്കൽ ലോങ്ങ് ഷോട്ടിലൂടെ നാപോളിയുടെ വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ബാഴ്സലോണ എന്തുവിലകൊടുത്തും ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിടയിലാണ് ഇതുപോലൊരു ഗോൾ പിറക്കുന്നത്. ബാഴ്സലോണ എന്തുകൊണ്ടാണ് തന്റെ പ്രതിഭയിൽ ഇത്രയും വിശ്വാസമർപ്പിച്ചിരിക്കുന്നത് എന്നതിന് അടിവരയിടുന്ന ഗോളായിരുന്നു.