ബ്രസീലിനെതിരെ ചരിത്ര വിജയവുമായി ഏഷ്യൻ ശക്തികളായ ഇറാൻ | 2023 U-17 World Cup

2023-ലെ ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ അട്ടിമറിച്ച് ഇറാൻ. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ഇറാൻ മൂന്നു ഗോൾ തിരിച്ചടിച്ചാണ് തകർപ്പൻ ജയം ജയം സ്വന്തമാക്കിയത്.ജക്കാർത്ത ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 28-ാം മിനിറ്റിൽ റയാൻ ബ്രസീൽ ടീമിന് ലീഡ് നൽകി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇറാന്റെ അബോൾഫസൽ സമാനിയുടെ സെൽഫ് ഗോൾ ബ്രസീലിന്റെ ലീഡുയർത്തി. എന്നാൽ ഇറാൻ രണ്ടാം പകുതിയിൽ പുത്തൻ വീര്യത്തോടെയും ലക്ഷ്യത്തോടെയും ഇറങ്ങി.51 മിനിറ്റിൽ യഗൂബ് ബരാജെയിലൂടെ ഇറാൻ ഒരു ഗോൾ മടക്കി.69-ാം മിനിറ്റിൽ കസ്ര തഹേരി ഇറാന്റെ സമനില ഗോൾ നേടി.നാല് മിനിറ്റിന് ശേഷം എസ്മയിൽ ഗൊലിസാദെ ഇറാന്റെ വിജയ ഗോൾ നേടി.സമനിലയ്ക്കായി ബ്രസീൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.

അവസാന മിനിറ്റുകളിൽ ബ്രസീൽ ആക്രമിച്ചു കളിച്ചെങ്കിലും ഇറാൻ പ്രതിരോധം ഉറച്ചു നിന്നു.നേരത്തെ ഇതേ ഗ്രൂപ്പിൽ ഇംഗ്ലണ്ട് ന്യൂ കാലിഡോണിയയെ 10-0ന് പരാജയപ്പെടുത്തിയിരുന്നു.ഇതോടെ മൂന്ന് പോയിന്റുമായി ഇറാൻ ഗ്രൂപ്പ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.ഈ തോൽവി ബ്രസീലിനെ മൂന്നാം സ്ഥാനത്താക്കി.നവംബർ 14-ന് ചൊവ്വാഴ്ച ന്യൂ കാലിഡോണിയയെ ബ്രസീൽ നേരിടും, മൂന്ന് ദിവസത്തിന് ശേഷം ഇംഗ്ലണ്ടിനെ നേരിടും.

ബ്രസീൽ U-17 (4-3-3):ഫിലിപ്പ് ഗബ്രിയേൽ; പെഡ്രോ ലിമ, വിറ്റർ റെയ്‌സ്, ഡാ മാറ്റ, സൗസ; ലൂക്കാസ് കാമിലോ, സിഡ്നി, ഡുഡു; കൗവ ഏലിയാസ്, റയാൻ, ലോറാൻ.

4/5 - (1 vote)