അഹമ്മദ് ബിൻ അലി സ്റ്റേഡിയം 2022 ഫിഫ ലോകകപ്പിലെ മറ്റൊരു ആവേശകരമായ മത്സരത്തിന് വേദിയായി. ഇന്ന് നടന്ന ആവേസപ് ഒരാട്ടത്തിൽ ഇറാൻ വെയ്ൽസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കീഴടക്കിയത്.90+8, 90+10 മിനിറ്റുകളിൽ സ്‌കോർ ചെയ്താണ് ഇറാൻ വെയ്‌ൽസിനെ 2-0ന് പരാജയപ്പെടുത്തിയത്. മത്സരം 90 മിനിറ്റുകൾ പിന്നിട്ടപ്പോൾ ഗോൾ രഹിതമായി.
മത്സരത്തിന്റെ 80-ാം മിനിറ്റിൽ ഗോൾകീപ്പർ ഹെന്നസി ചുവപ്പ് കാർഡ് കണ്ടതോടെ വെയ്ൽസ് 10 പേരായി ചുരുങ്ങി. മത്സരത്തിന്റെ 90+8-ാം മിനിറ്റിൽ ലോംഗ് റേഞ്ച് ഷോട്ടിലൂടെ റൂസ്ബെ ചെസ്മിയാണ് ഇറാനു വേണ്ടി മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. കളിയുടെ 90 + 11-ാം മിനിറ്റിൽ റാമിൻ റെസെയാൻ മറ്റൊരു ഗോളും കൂട്ടിച്ചേർത്തു, അവസാന വിസിലിൽ ഇറാനെ 2-0 ന് ജയിപ്പിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ വെയ്ൽസ് ആക്രമണത്തിലാണ് കളിച്ചത്. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഗാരെത് ബെയ്‌ലിനും കീഫർ മൂറിനും ഓരോ ഗോളവസരങ്ങൾ ലഭിച്ചു. എന്നാൽ ഇരുവർക്കും കൃത്യമായി വലയിലിടാൻ കഴിഞ്ഞില്ല. പിന്നീട് കളിയുടെ 16-ാം മിനിറ്റിൽ വെയ്ൽസിനെ ഞെട്ടിച്ച് ഇറാൻ മത്സരത്തിലെ ആദ്യ ഗോൾ നേടി. എന്നാൽ റഫറിയുടെ പെട്ടെന്നുള്ള VAR പരിശോധനയിൽ ഇറാൻ മിഡ്ഫീൽഡർ ഗോലിസാഡെ ഓഫ്സൈഡാണെന്ന് കണ്ടെത്തി, റഫറി ഗോൾ അനുവദിച്ചില്ല.
അതിനുശേഷം ഇരു ടീമുകളും ആക്രമണം തുടർന്നു. കീഫർ മൂർ വെയിൽസിന്റെ ആക്രമണത്തിന് നേതൃത്വം നൽകിയപ്പോൾ സർദാർ അസ്മൗൺ ഇറാന്റെ ആക്രമണത്തിന് നേതൃത്വം നൽകി. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ ഇറാൻ സൃഷ്ടിച്ചു. വെയിൽസ് ഗോളിന് നേരെ ഇറാന്റെ മുന്നേറ്റ നിര നിരവധി ഷോട്ടുകൾ പായിച്ചു, ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഇറാൻ ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ 85-ാം മിനിറ്റിലാണ് ചുവപ്പ് കാർഡ് കണ്ടത്. പന്തുമായി ഒറ്റയ്ക്ക് ഇറാന്റെ സ്ട്രൈക്കർ തരേമിയെ ബോക്സിന് പുറത്ത് വെയിൽസ് ഗോൾകീപ്പർ വെയ്ൻ ഹെന്നസി നേരിട്ടു. ഹെന്നസിയെ ആദ്യം റഫറി മഞ്ഞക്കാർഡ് കാണിച്ചെങ്കിലും ഇറാൻ താരങ്ങളുടെ ആവശ്യം പരിഗണിച്ച് വിഎആർ പരിശോധനയ്ക്ക് റഫറി തയ്യാറായി. ഹെന്നസിയുടെ ഫൗൾ അപകടകരമാണെന്ന് VAR അവലോകനം തെളിയിച്ചതിന് ശേഷം, റഫറി മഞ്ഞക്കാർഡിന് പകരം ചുവപ്പ് കാർഡ് നൽകി.