കൈലിയൻ എംബാപ്പെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് കൂടുതൽ അടുക്കുന്നുവോ ?|Kylian Mbappe

പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർ താരം കൈലിയൻ എംബാപ്പെ ക്ലബിനോട് കൂടുതൽ അകലുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഫ്രഞ്ച് താരം ക്ലബ് വിടാനുള്ള സാധ്യതകൾ കാണുന്നുണ്ട്.ജനുവരിയിൽ താൻ പോകാൻ ആവശ്യപ്പെട്ടത് ശെരിയായ വാർത്തകൾ അല്ലെന്ന് ഫ്രഞ്ചുകാരൻ അവകാശപ്പെട്ടെങ്കിലും 23 കാരൻ പാരീസിൽ അസന്തുഷ്ടനായി തുടരുന്നുവെന്നതാണ് യാഥാർത്ഥ്യം.

സീസണിന്റെ അവസാനത്തിൽ അദ്ദേഹത്തിന്റെ വിടവാങ്ങൽ കൂടുതൽ സാധ്യമാണ്. റയൽ മാഡ്രിഡാണ് കൈലിയന്റെ സ്വപ്ന ലക്ഷ്യസ്ഥാനം. എന്നാൽ സ്പാനിഷ് നിലവിൽ അദ്ദേഹത്തിനെ സൈൻ ചെയ്യാൻ താല്പര്യപെടുന്നില്ല. എംബാപ്പെയുടെ വിടവാങ്ങലിനെക്കുറിച്ചുള്ള എല്ലാ വാർത്തകളും തനിക്ക് ബോറടിപ്പിക്കുന്നുണ്ടെന്നും ഫ്രഞ്ച് താരത്തിനോട് തനിക്ക് താൽപ്പര്യമില്ലെന്നും ഫ്ലോറന്റിനോ പെരസ് ഇതിനകം സൂചിപ്പിച്ചിരുന്നു. അത്കൊണ്ട് തന്നെ എംബാപ്പയുടെ ലക്ഷ്യ സ്ഥാനം പ്രീമിയർ ലീഗ് ആയി മാറിയിരിക്കുകയാണ്. എൽ’ഇക്വിപ്പ് പറയുന്നതനുസരിച്ച് അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രീമിയർ ലീഗാണ് “എംബാപ്പയുടെ അടുത്ത ലക്ഷ്യസ്ഥാനം” എന്ന ചർച്ചകൾ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.എന്നാൽ ഏതൊക്കെ ടീമുകൾക്കാണ് എംബാപ്പെയെ സൈൻ ചെയ്യാൻ കഴിയുക? പ്രീമിയർ ലീഗിന് വലിയ സാമ്പത്തിക ശക്തിയുണ്ടെന്നതാണ് യാഥാർത്ഥ്യം. അത്തരമൊരു പ്രവർത്തനം താങ്ങാൻ കഴിവുള്ള നിരവധി ടീമുകളുണ്ട്.മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ആയിരിക്കും ഫ്രഞ്ച് താരത്തിൽ കൂടുതൽ താല്പര്യം കാണിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഇവർക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളവരാണ്.

ഈ സമ്മറിൽ എർലിംഗ് ഹാലാൻഡിനെ സൈൻ ചെയ്ത സിറ്റി എംബാപ്പെയെ കൂടി ഇത്തിഹാദിൽ എത്തിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാർ ഉണ്ടാകും. എന്നാൽ ടീമിന്റെ താരമാകാൻ ആഗ്രഹിക്കുന്ന എംബാപ്പെയുടെ ഈഗോ അറിഞ്ഞുകൊണ്ട്, അവർ ഇപ്പോൾ ഇരുവരെയും ഒരുമിച്ച് ചേർക്കാൻ സാധ്യതയില്ല.മറുവശത്ത് ലിവർപൂൾ ഫ്രഞ്ചുകാരനെ സ്വന്തമാക്കാൻ ഏറ്റവും മുൻപന്തിയിലാണ്.യുർഗൻ ക്ലോപ്പ് എംബാപ്പെയെ ടീമിലെത്തിക്കാൻ വളരെ ആഗ്രഹിക്കുന്നുണ്ട്.ആൻഫീൽഡിൽ കളിക്കുക എന്നത് എംബാപ്പയുടെ ആഗ്രഹങ്ങളിൽ ഒന്നാണ്.

Rate this post