സൗദി അറേബ്യയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിക്കാനുള്ള അവസരം വേണ്ടെന്ന് വെച്ചാണ് ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോകാൻ ഒരുങ്ങുന്നത്.മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഐക്കൺ ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ് നിലവിൽ എംഎൽഎസിന്റെ ഈസ്റ്റേൺ കോൺഫറൻസിന്റെ ഏറ്റവും താഴെയാണ് ഇരിക്കുന്നത്.
എന്നാൽ മെസ്സിയുടെ സൈനിംഗോടെ അവർ ലോകകപ്പ് ജേതാവിന് ചുറ്റും ഒരു ടീമിനെ കെട്ടിപ്പടുക്കാൻ നോക്കുകയാണ്.അടുത്തിടെ തന്റെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ മെസ്സി ഓസ്ട്രേലിയയ്ക്കെതിരായ അർജന്റീനയുടെ 2-0 വിജയത്തിൽ വെറും 79 സെക്കൻഡിന് ശേഷം വലകുലുക്കി. അര്ജന്റീനയുടെഅടുത്ത മത്സരത്തിൽ പങ്കെടുക്കാത്ത മെസ്സി അവധിക്കാലം ആഘോഷിക്കാൻ പോകും .അതിനു ശേഷം ഉടൻ തന്നെ അമേരിക്കയിലേക്ക് പറക്കും.
പ്രീമിയർ ലീഗ് ഹെവിവെയ്റ്റ്സ് ആഴ്സണലിനെതിരെ അവരുടെ MLS ഓൾ-സ്റ്റാർ എക്സിബിഷൻ ഗെയിമിൽ മെസ്സി യുഎസിൽ തന്റെ ആദ്യ മത്സരം കളിക്കുമെന്ന് Goal.com റിപ്പോർട്ട് ചെയ്തു.അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഗണ്ണേഴ്സ് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോകാനൊരുങ്ങുന്നത്. മുൻ യുണൈറ്റഡ് താരം വെയ്ൻ റൂണി പരിശീലിപ്പിക്കുന്ന MLS ഓൾ-സ്റ്റാർസ് ടീമിനെ നേരിടാൻ അവർ ഒരുങ്ങുകയാണ്. എക്സിബിഷൻ ഗെയിം ജൂലൈ 20 ന് വാഷിംഗ്ടൺ ഡിസിയിൽ നടക്കും, MLS ഓൾ-സ്റ്റാർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മെസ്സിക്ക് യുഎസ്എയിൽ ആദ്യമായി കളിക്കാനാവും.
ആഴ്സണലിനെതിരായ മീറ്റിംഗിൽ മുൻ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് എംഎൽഎസ് ഓൾ-സ്റ്റാർ പട്ടികയിൽ ഉൾപ്പെടുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.എന്നാൽ ആ മത്സരം മെസ്സിക്ക് നഷ്ടപ്പെട്ടാൽ ജൂലൈ 21 ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസുലിനെതിരെ ഇന്റർ മിയാമിക്ക് വേണ്ടി അദ്ദേഹം കുറിച്ചേക്കും. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് യൂറോപ്പിന് പുറത്ത് ആദ്യമായി കളിക്കാൻ തയ്യാറെടുക്കുകയാണ്.ഇന്റർ മിയാമിയും ക്രൂസ് അസുലും തമ്മിലുള്ള ഏറ്റുമുട്ടലിനുള്ള ടിക്കറ്റുകൾ ഇതിനകം തന്നെ ഉയർന്ന നിരക്കിൽ വിൽക്കാൻ തുടങ്ങി.