ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനും അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ ഒരാളുമായ സുനിൽ ചേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിലെ പ്രധാന താരമായി മാറാൻ കഴിവുള്ള താരമാണ് കേരള ബ്ലാസ്റ്റേഴ്സിൽ ടീമിലുള്ളതെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാച്ച്.
നിലവിൽ എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റ് കളിക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ. ഇതിനിടെയാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവി താരമായി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ വാഴ്ത്തിയത്. ഇന്ത്യൻ ഫുട്ബോൾ ടീം നായകനായ സുനിൽ ചേത്രിയുടെ പകരമാകാൻ കഴിയുന്ന താരമായാണ് ഇഗോർ സ്റ്റിമാച്ച് പറഞ്ഞത്.
“സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോൾ ടീമിൽ നിന്നും വിരമിച്ചാലും പകരം വരാൻ കഴിയുന്ന താരങ്ങളിൽ ഒരാളായാണ് ഞങ്ങൾ ഇഷാൻ പണ്ഡിതയെ കണക്കാക്കുന്നത്, ഇഷാൻ പണ്ഡിത സുനിൽ ഛേത്രിക്ക് പകരം മികച്ച താരമായി വരുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.” – ഇഗോർ സ്റ്റിമാച്ച് പറഞ്ഞു.
Igor Stimac 🗣️ "Ishan Pandita is one of the players we believe can be there for us when Sunil Chhetri is not there." #KBFC pic.twitter.com/ZPirw6LcGs
— KBFC XTRA (@kbfcxtra) January 17, 2024
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയ ഇഷാൻ പണ്ഡിത തുടക്കത്തിൽ പരിക്കേണ്ടി പിടിയിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അരങ്ങേറ്റ മത്സരങ്ങളെല്ലാം കളിച്ചുകഴിഞ്ഞു. നിലവിൽ എ എഫ് സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനോടൊപ്പമാണ് ഇഷാൻ പണ്ഡിത. ആദ്യ രണ്ടു മത്സരങ്ങൾ ഗ്രൂപ്പിൽ പരാജയപ്പെട്ടതോടെ ഇന്ത്യൻ ടീമിന്റെ അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്.