നോർത്ത് ഈസ്റ്റിനെ കീഴടക്കി വിജയ വഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കിതപ്പിന്റെ ശനിദശയ്ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. തുടര്‍ച്ചയായ മൂന്നു തോല്‍വികളിലെ ക്ഷീണം തകർപ്പൻ ജയത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് മറികടന്നത്. ഇന്ന് നടന്ന മത്സരത്തിൽ നിർത്തി ഈസ്റ്റിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് പരിചയപെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഒന്നും സഹൽ രണ്ടു ഗോളുകളും നേടി.

തുടർച്ചയായ മൂന്നു തോൽവിയുടെ പശ്ചാത്തലത്തിൽ നിരവധി മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്.4 മത്സരങ്ങളിൽ കേവലം ഒരു വിജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ഇന്ന് ഇറങ്ങുന്നത്. സന്ദീപ് സിംഗ്, നിഷു കുമാർ, റുയിവ ഹോർമിപാം, സൗരവ് മണ്ഡൽ, ഇവാൻ കലിയുഷ്നി എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. വിക്ടർ മോംഗിൽ, ഹർമൻജോത് ഖബ്ര, ജെസൽ കാർനീറോ, സഹൽ അബ്ദുൽ സമദ്, പുയ്തിയ എന്നിവർ ബെഞ്ചിലിരിക്കും. എന്നാൽ ആദ്യ പകുതിയിൽ അത് കളിക്കളത്തിൽ പ്രകടമായില്ല.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ അവസരങ്ങൾ ഒന്നും നേടാനായില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പറെ പരീക്ഷിക്കാൻ സാധിച്ചില്ല.എന്നാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. 56 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി.ഡയമന്റകോസ് തന്റെ ISL കരിയറിലെ ആദ്യ ഗോൾ കരസ്ഥമാക്കി. പന്ത് നിയന്ത്രിച്ച് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ മറികടന്ന രാഹുല്‍ വലതുവശത്ത് സൗരവിനെ കണ്ടു. സൗരവിന്റെ ക്രോസ് ഗോള്‍മുഖത്തേക്ക്. ഇടതുമൂലയിലേക്ക് പറന്നിറങ്ങിയ ഡമയന്റാകോസ് വലയിലേക്ക് പന്തുമായി കയറി.

81ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോളിന് അരികെയെത്തി. ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ പന്തില്‍ ഇമ്രാന്‍ ഖാന്‍ തലവച്ചു. പ്രഭ്‌സുഖന്‍ പന്ത് പിടിച്ചെടുത്ത് അപകടം ഒഴിവാക്കി. 84 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റിനു സമനില നേടാൻ അവസരം ലഭിച്ചെങ്കിലും മലയാളി താരം എമിൽ ബെന്നിക്ക് അത് മുതലാക്കാനായില്ല.85 ആം മിനുട്ടിൽ അതിവേഗ കൗണ്ടർ അറ്റാക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി.അവസാന നിമിഷം ഹോര്‍മിപാമിന് പകരം പുയ്ട്ടിയയും കലിയുഷ്‌നിക്ക പകരം മോന്‍ഗിലും കളത്തിലെത്തി. പരിക്കുസമയത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍. രാഹുൽ കെപി കൊടുത്ത പാസിൽ സഹലാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ 5 കളിയില്‍ നിന്ന് 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാര്‍ക്ക് പ്ലേഓഫ് സാധ്യത ഉള്ളതിനാല്‍ അപകടകരമായ പൊസിഷനിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പോയിട്ടില്ല. 5 ല്‍ നാലിലും ജയിച്ച ഹൈദരാബാദ് 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Rate this post
Kerala Blasters