2022-23 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മൂന്നാം മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്സിയെ നേരിടും.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഒരു വിജയവും ഒരു തോൽവിയുമായാണ് ഇരു ടീമുകളും മൂന്നാമത്തെ മത്സരത്തിനിറങ്ങുന്നത്.
ജംഷഡ്പൂരിനെതിരെ 3-2ന് വിജയിച്ചാണ് ഒഡീഷ സീസൺ തുടങ്ങിയത് എന്നാൽ രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ 0-2ന് പരാജയപെട്ടു.ഈസ്റ്റ് ബംഗാളിനെ 3-1ന് തകർത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ ആരംഭിച്ചത്. തങ്ങളുടെ രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ ഏറ്റുമുട്ടിയപ്പോൾ 5-2ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി.2022-23 ഐ എസ് എൽ സീസൺ ഓപ്പണറിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇവാൻ കല്യൂസ്‌നിയുടെയും ഒരു അഡ്രിയാൻ ലൂണ ഗോളുകളിൽ മികച്ച നേടിയാണ് രണ്ടാം മത്സരത്തിനിറങ്ങിയത്. എന്നാൽ അമിത് ആത്മവിശ്വാസം അവർക്ക് വിനയായി മാറുകയും ദയനീയമായി കീഴടങ്ങുകയും ചെയ്തു.
എടികെ മോഹൻ ബഗാനെതിരായ അവസാന മത്സരത്തിൽ കലുഷ്‌നി ഒരിക്കൽ കൂടി സ്‌കോർ ഷീറ്റിൽ തിടമ്പ് പിടിച്ചെങ്കിലും പ്രതിരോധത്തിലെ പാളിച്ചകൾ അവർക്ക് വിനയായി മാറുകയായിരുന്നു. ആദ്യം ഗോൾ നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് എടികെക്കെതിരെ അഞ്ചി ഗോൾ തിരിച്ചു വാങ്ങിയത്. ആവർത്തിക്കാൻ പാടില്ലാത്ത പിഴവുകളാണ് മത്സരത്തിൽ സമഭാവിച്ചതെന്നു പരിശീലകൻ വുകോമാനോവിച്ച് അഭിപ്രയപെടുകയും ചെയ്തു. മത്സരത്തിൽ കുറവ് തെറ്റുകൾ വരുത്തുന്ന ടീം ഇപ്പോഴും വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരത്തിന്റെ ആദ്യ 20 മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് പൂർണ ആധിപത്യം പുലർത്തുകയും ഗോൾ നേടുകയും ചെയ്തതോടെ ആരാധകർ മറ്റൊരു വിജയം സ്വപ്നം കണ്ടു .എന്നാൽ ഗോൾ വീണതോടെ തിരിച്ചടിച്ച എടികെ പിന്നീടുള്ള 70 മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
ആദ്യ 20 മിനിറ്റിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ച അവസരങ്ങളിൽ പകുതിയും ഗോളിൽ അവസാനിപ്പിച്ചിരുന്നെങ്കിൽ ആദ്യ പകുതിയിൽ തന്നെ കളി അവസാനിക്കാമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ അവസരങ്ങൾ പാഴാക്കിയത് എടികെ മോഹൻ ബഗാനെ കളിയിൽ കൂടുതൽ ശക്തി പ്രാപിക്കാൻ അനുവദിച്ചു.നാളത്തെ മത്സരത്തിൽ എല്ലാ പിഴവുകളും തിരുത്തി മുന്നേറാനുളള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിലെ തോൽവിയുടെ പശ്ചാത്തലത്തിൽ വുകോമാനോവിച്ച് ടീമിൽ മാറ്റങ്ങൾ കൊണ്ട് വരാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ ലൂണക്കും സമദിനും ഒരു സ്വാധീനവും ചെലുത്താനായില്ല. നിഷു കുമാറിനെയും രാഹുലിനെ ഉൾപ്പെടുത്തിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് മികച്ചതായി കാണപ്പെട്ടു.ഇവരിൽ രണ്ടു പേരിൽ ഒരാൾ ആദ്യ ഇലവനിൽ എത്തിയേക്കാൻ സാധ്യതയുണ്ട്.
ഈ രണ്ട് ടീമുകളും തമ്മിലുള്ള ആറ് മീറ്റിംഗുകളിൽ നിന്ന് രണ്ട് മത്സരങ്ങൾ അവർ വിജയിച്ചപ്പോൾ കലിംഗ വാരിയേഴ്‌സ് ഒരു വിജയം മാത്രമാണ് നേടിയത്. മറ്റ് മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ചു.ഈ വർഷം ജനുവരിയിൽ നടന്ന അവസാന മീറ്റിംഗ് 2-0 ന് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.28-ാം മിനിറ്റിൽ ഫുൾ ബാക്ക് നിഷു കുമാർ ആദ്യ ഗോൾ നേടി, മഹർമൻജോത് ഖബ്ര 12 മിനിറ്റിനുള്ളിൽ ടീമിന്റെ നേട്ടം വർദ്ധിപ്പിച്ചു.രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് വീതമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സും ഒഡീഷയും നിലവില്‍ ടേബിളില്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്.
ഒഡീഷ (4-3-3): അമരീന്ദർ സിംഗ്; ദേനചന്ദ്ര മെയ്തേയ്, കാർലോസ് ഡെൽഗാഡോ, നരേന്ദർ ഗെഹ്ലോട്ട്, സാഹിൽ പൻവാർ; തോയ്ബ സിംഗ്, ഒസാമ മാലിക്, ഐസക് വന്മൽസൗമ; വിക്ടർ റോഡ്രിഗസ്, ഡീഗോ മൗറീഷ്യോ, നന്ദകുമാർ സെക്കർ.
കേരള ബ്ലാസ്റ്റേഴ്സ് (4-3-3): പ്രഭ്സുഖൻ ഗിൽ; നിഷു കുമാർ, മാർക്കോ ലെസ്കോവിച്ച്, റൂയിവ ഹോർമിപാം, ജെസെൽ കാർനെറോ; രാഹുൽ കെ.പി., ജീക്‌സൺ സിംഗ്, പ്യൂട്ടിയ, അഡ്രിയാൻ ലൂണ; ഇവാൻ കല്യുഷ്നി, ഡിമിട്രിയോസ് ഡയമന്റകോസ്.