ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ തോൽവികൾ നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് .ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയാണു ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ലീഗിലെ 2024 ലെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.60 ആം മിനുട്ടിൽ ആകാശ് സംഗ്വാനാണ് ചെന്നൈയിന്റെ വിജയ ഗോൾ നേടിയത്.എല്ലാ മത്സങ്ങളിലുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ അഞ്ചാം പരാജയമാണിത്
പരിക്കേറ്റ സൂപ്പർ സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസ് ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയാൽ. പകരമായി ഇന്ത്യൻ താരം ഇഷാൻ പണ്ഡിത ടീമിൽ ഇടം കണ്ടെത്തി. ദിമിയുടെ അഭാവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് മിന്നും വലിയ മുന്നേറ്റമൊന്നും ആദ്യ പകുതിയിൽ കാണാൻ സാധിച്ചില്ല. ചെന്നൈയിന്റെ ഭാഗത്ത് നിന്നും കാര്യമായ ഗോൾ ശ്രമങ്ങൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. 37 ആം മിനുട്ടിൽ ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്ത് പോയത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറി.
ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർക്ക് പകരക്കാരനായി കരൺജിത് സിംഗ് ഇറങ്ങി.രണ്ടാം പകുതിയിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഇരു ടീമുകളുടെ ഭാഗത്ത് നിന്നും വലിയ മുന്നേറ്റങ്ങൾ കാണാൻ സാധിച്ചില്ല. 60 ആം മിനുട്ടിൽ ആകാശ് സംഗ്വാനിലൂടെ ചെന്നൈയിൻ ലീഡ് നേടി.ഫാറൂഖ് നൽകിയ അസിസ്റ്റിൽ നിന്നാണ് ആകാശ് സാങ്‌വാൻ ഗോൾ നേടിയത്. 68 ആം മിനുട്ടിൽ ചെന്നൈയിൻ താരം റഹീം അലിയുടെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് കീപ്പർ കരഞ്ജിത് രക്ഷപെടുത്തി.ഗോൾ അടിച്ചതോടെ ചെന്നൈയിൻ കൂടുതൽ ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്.
72 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌കോറിങ്ങിന് അടുത്തെത്തിയെങ്കിലും ഇമ്മാനുവൽ ജസ്റ്റിന് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 81 ആം മിനുട്ടിൽ അങ്കിത് മുഖർജി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത്തോടെ ചെന്നൈയിൻ പത്തു പേരായി ചുരുങ്ങി.കരൺജിത് സിങ്ങിനെ പെട്ടെന്ന് ഗോൾകിക്കെടുക്കുന്നതിൽ നിന്ന് തടഞ്ഞതിന് അങ്കിത് മുഖർജിക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.ചെന്നൈയിൻ എഫ്‌സിക്ക് അവസാന 10 മിനിറ്റും സ്റ്റോപ്പേജ് സമയവും 10 പേരുമായി പ്രതിരോധിക്കണം.