ഗോവക്ക് സമനില, ഐഎസ്എൽ ഇടവേളയ്ക്ക് പിരിയുമ്പോൾ ഒന്നാം സ്ഥാനം നിലനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 1-1 സമനിലയിൽ തളച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ പകുതി ഇന്നലെ അവസാനിച്ചിരിക്കുകയാണ്.ആറ് ഐഎസ്എൽ മത്സരങ്ങളിൽ ആദ്യ ജയം തേടിയിറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ തോൽവി അറിയാത്ത എഫ്‌സി ഗോവയെ സമനിലയിൽ തളച്ചത്.

മത്സരം സമനിലയിൽ പിരിഞ്ഞതോടെ ലീഗിൽ ഒന്നാം സ്ഥാനക്കാരായി കേരള ബ്ലാസ്റ്റേഴ്‌സ് 2024 ലേക്ക് കടക്കുകയാണ്.ഗുവഹാത്തിയിൽ നടന്ന മത്സരത്തിന്റെ 20 ആം മിനുട്ടിൽ മാർട്ടിനെസ് നേടിയ ഗോളിൽ ഗോവ ലീഡ് നേടി. എന്നാൽ 26 ആം മിനുട്ടിൽ മലയാളി താരം ജിതിൻ നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില ഗോൾ നേടി.

12 മത്സരങ്ങളിൽ നിന്നും 8 ജയവും 2 തോൽവിയും 2 സമനിലയുമായി 26 പോയിന്റുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ. 10 മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്നും 24 പോയിന്റുകൾ നേടിയ ഒഡിഷയാണ് മൂന്നാം സ്ഥാനത്ത്. 11 മത്സരങ്ങളിൽ നിന്നും 22 പോയിന്റുകൾ നേടിയ മുംബൈ നാലാം സ്ഥാനത്താണ്.

Rate this post
Kerala Blasters