ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും.നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ രണ്ട് പോയിൻ്റ് മാത്രം പിന്നിലാണ് ഒഡീഷ എഫ്സി. 12 മത്സരം കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി ഗോവക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. 24 പോയിന്റുമായി ഒഡിഷ മൂന്നാം സ്ഥാനത്താണ്.
അടുത്തിടെ നടന്ന സൂപ്പർ കപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം ഘട്ടം കളിക്കാനെത്തുന്നത്. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിൽ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം മുന്നേറാൻ കഴിഞ്ഞില്ല. പ്രീതം കോട്ടാൽ, ഇഷാൻ പണ്ഡിറ്റ, രാഹുൽ കെപി എന്നിവർ എഎഫ്സി ഏഷ്യൻ കപ്പിനായി ഖത്തറിൽ പോയതിനാൽ ബ്ലാസ്റ്റേഴ്സിനൊപ്പമില്ലായിരുന്നു. ഇപ്പോഴിതാ മൂന്ന് താരങ്ങളും ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്.പ്രധാനപ്പെട്ട താരങ്ങൾ പരിക്കിന്റെ പിടിയിൽ ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ശക്തമായ സ്ക്വാഡ് ഡെപ്ത് ഉണ്ട്.ആഡ്രിയ ലൂണ, അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡെയ്സുകെ സകായ്, പിവറ്റ് ജീക്സൺ സിംഗ് എന്നിവരില്ലാതെ അവർ വളരെ നന്നായി കളിച്ചു.
പരിക്കിന്റെ പിടിയിലായിരുന്ന ജീക്സൺ സിംഗ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. എന്നാൽ ഫോർവേഡ് ക്വാമെ പെപ്രക്ക് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ലൂണ, പെപ്ര എന്നിവരുടെ അഭാവം നികത്താൻ ക്ലബ് ലിത്വാനിയൻ ഫോർവേഡ് ഫെഡോർ സെർണിച്ചിനെ സൈൻ ചെയ്യുകയും ഗോകുലം കേരളയിലെ ലോൺ സ്പെല്ലിൽ നിന്ന് ഇമ്മാനുവൽ ജസ്റ്റിനെ തിരിച്ചുവിളിക്കുകയും ചെയ്തു.മികച്ച ആക്രമണ ഫുട്ബോൾ കളിക്കുന്ന ഒഡീഷയെ ബ്ലാസ്റ്റേഴ്സ് പേടിക്കേണ്ടതുണ്ട്.വെറും 12 മത്സരങ്ങളിൽ നിന്ന് അവർ ഇതിനകം 22 ഗോളുകൾ നേടിയിട്ടുണ്ട്.സൂപ്പർ കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി രുചിക്കേണ്ടി വന്നെങ്കിലും റോയ് കൃഷ്ണ, ഡീഗോ മൗറീഷ്യോ, അഹമ്മദ് ജഹൂഹ്, മൗർതാഡ ഫാൾ തുടങ്ങിയ വിദേശ നിരയും ഇന്ത്യൻ താരങ്ങളും മികച്ച ഫോമിൽ തുടരുന്നത് ഒഡിഷക്ക് കരുത്ത് പകരുന്നു.
സ്ട്രൈക്കർമാർക്ക് പുറമേ, സെൻ്റർ ബാക്ക് ആയ മൊർതഫ ഫാൾ അവരുടെ സിസ്റ്റത്തിലെ ഒരു നിർണായക ഘടകമാണ്, കൂടാതെ സെറ്റ് പീസുകളിൽ ശ്രദ്ധേയമായ ഫലപ്രാപ്തി കാണിക്കുകയും ചെയ്തു. മധ്യനിരക്കാരനായ അഹമ്മദ് ജഹൂ പ്രതിരോധത്തിലും ആക്രമണ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരുപോലെ സഹായിച്ചിട്ടുണ്ട്.സീസണിലെ ആദ്യ പാദത്തിൽ ഡിമിട്രിയോസ് ഡയമൻ്റകോസും അഡ്രിയാൻ ലൂണയും നേടിയ ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ 2-1 ന് പരാജയപ്പെടുത്തി.ഒഡീഷയ്ക്കായി ഡീഗോ മൗറീഷ്യോ ഗോൾ നേടി.
Only bangers on the menu today! 🎯⚽#KBFC #KeralaBlasters pic.twitter.com/fqwPi66Oe4
— Kerala Blasters FC (@KeralaBlasters) January 28, 2024
ഒഡീഷ എഫ്സി: അമരീന്ദർ സിംഗ് (ജികെ, സി), ആമി റണവാഡെ, നരേന്ദർ ഗെഹ്ലോട്ട്, കാർലോസ് ഡെൽഗാഡോ, ജെറി ലാൽറിൻസുവാല, പ്രിൻസ്റ്റൺ റോബെല്ലോ, അഹമ്മദ് ജഹൂ, ലെന്നി റോഡ്രിഗസ്, ഇസാക് റാൾട്ടെ, റോയ് കൃഷ്ണ, ജെറി ലാൽറിൻസുവാല
കേരള ബ്ലാസ്റ്റേഴ്സ്: സച്ചിൻ സുരേഷ് (ജികെ), പ്രീതം കോട്ടാൽ, മാർക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിൻസിച്ച്, ഹുയ്ഡ്രോം നൗച്ച സിംഗ്, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, കെപി രാഹുൽ, ഡെയ്സുകെ സകായ്, ദിമിത്രോസ് ഡയമൻ്റകോസ്