ഐഎസ്എല്ലിലെ രണ്ടാം പകുതി ജനുവരി 31ന് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഫെബ്രുവരി 2 ന് | ISL 2023-24

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2024 ജനുവരി 31 ബുധനാഴ്ച ജംഷഡ്പൂർ എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും തമ്മിൽ ജംഷഡ്‌പൂരിലെ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഏറ്റുമുട്ടും.ഫെബ്രുവരി 03 ന് ISL 2023-24-ലെ ഏറെ കാത്തിരുന്ന ആദ്യ കൊൽക്കത്ത ഡെർബി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ചിരവൈരികളായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടും.

ഫെബ്രുവരി 2 നടക്കുന്ന മത്സരത്തിലാണ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് vs ശക്തരായ ഒഡീഷ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വച്ച് നേരിടുന്നത്. ഈയൊരു മത്സരം ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ്, കാരണം തുല്യശക്തികളായ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിലും ഉഗ്രൻ പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വെച്ച് ഫെബ്രുവരി 12നാണ് 2024ലെ ആദ്യ ഹോം മത്സരം അരങ്ങേറുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്സിയാണ് കൊച്ചിയിലെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സൂപ്പർ കപ്പ് ടൂർണമെന്റിലെ പ്രതീക്ഷകൾ കൈവിട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന പോരാട്ടങ്ങളിൽ മികച്ച ഫോൺ നിലനിർത്തി കൊണ്ടു പോയാൽ ഇത്തവണ കിരീടം പ്രതീക്ഷിക്കാം.

എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ദേശീയ ടീമിന്റെ പങ്കാളിത്തം കാരണം ഐഎസ്‌എൽ സീസൺ ഒരു മാസത്തിലേറെ നിർത്തിവച്ചു.ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരോട് തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായി.

Rate this post