കഴിഞ്ഞ ദിവസം നടന്ന മോഹൻ ബഗാൻ ഹൈദരാബാദ് മത്സരം ഇന്ത്യൻ സൂപ്പർ ലീഗിന്റെ റെക്കോർഡ് ബുക്കുകളിൽ സ്ഥാനം പിടിച്ചു. കിക്ക്-ഓഫിന് ശേഷം വെറും 12 സെക്കൻഡിനുള്ളിൽ ഡേവിഡ് വില്യംസ് എടികെ മോഹൻ ബഗാനെ മുന്നിലെത്തിച്ചു .എട്ട് വർഷം പഴക്കമുള്ള ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടി.
നാളിതുവരെയുള്ള ഏറ്റവും വേഗതയേറിയ ഹീറോ ഐഎസ്എൽ ഗോൾ യുവതാരം മാവിഹ്മിംഗ്തംഗയുടെ പേരിലായിരുന്നു. 2018 ൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 23 സെക്കൻഡിനുള്ളിൽ ജംഷഡ്പൂർ എഫ്സിക്ക് ലീഡ് നൽകി അദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചു. 2015 ൽ കേരള ബ്ലാസ്റ്റേഴ്സ് താരം ക്രിസ് ഡാഗ്നൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നേടിയ 29 സെക്കൻഡ് ഗോളിന്റെ റെക്കോര്ഡായിരുന്നു 2018 ൽ മാവിഹ്മിംഗ്തംഗ മറികടന്നത്. 2015 ൽ തന്നെ മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മുഹമ്മദ് റാഫി 48 സെക്കൻഡിൽ ഗോൾ നേടിയിരുന്നു. പുണെക്കെതിരെയായിരുന്നു റാഫിയുടെ ഗോൾ പിറന്നത്. ഈ സീസണിൽ ബെംഗളൂരു എഫ്സിയും മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ബംഗളുരു താരം ക്ലീറ്റൺ സിൽവ 25 സെക്കൻഡിൽ ഗോൾ നേടിയിരുന്നു.
ഏറ്റവും കൂടുതൽ നാൾ വേഗമേറിയ ഗോൾ റെക്കോർഡ് കൊണ്ട് നടന്നത് കേരള ബ്ലാസ്റ്റേഴ്സ് താരമായ ക്രിസ് ഡാഗ്നൽ ആയിരുന്നു. ബ്ലാസ്റ്റേഴ്സിനായി 13 മത്സരത്തിൽ നിന്ന് 6 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് താരം ആ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും വേണ്ട പ്രശംസ അദ്ദെഅഹത്തിനു ലഭിച്ചോ എന്നത് സംശയമാണ്. ബ്ലാസ്റ്റേഴ്സിനായി മുൻ കാലങ്ങളിൽ കളിച്ച വിദേശ താരങ്ങളെ ഓർമിക്കുമ്പോൾ മറന്നുപോകുന്ന താരം തന്നെയാണ് ക്രിസ് ഡാഗ്നൽ. ആ സീസണിൽ ലീഗിൽ ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തതും ഇതിനു കാരണമായി മാറി. ഇപ്പോൾ മോഹൻ ബഗാൻ താരം 12 സെക്കൻഡിൽ ഗോൾ നേടേണ്ടി വന്നു ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വീണ്ടും ഇംഗ്ലീഷ് താരത്തെ ഓർക്കുവാൻ. ഇന്ത്യൻ സൂപ്പർ ലീഗിൽ വേഗതയേറിയ ഗോൾ നേടിയ 5 താരങ്ങൾ ആരാണെന്നു നോക്കാം.
1 . ഡേവിഡ് വില്യംസ് (12 സെക്കൻഡ്)- എടികെ മോഹൻ ബഗാൻ vs ഹൈദരാബാദ് എഫ്സി
2 . ജെറി മാവിമിംഗ്താംഗ (23 സെക്കൻഡ്) – നോർത്ത് ഈസ്റ്റ് vs കേരള ബ്ലാസ്റ്റേഴ്സ്
3 .ക്ലീറ്റൺ സിൽവ (25 സെക്കൻഡ്) -ബെംഗളൂരു എഫ്സി vs മുംബൈ സിറ്റി
4 . ക്രിസ് ഡാഗ്നാൽ (29 സെക്കൻഡ്)- കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത് ഈസ്റ്റ്
5 . മുഹമ്മദ് റാഫി (48 സെക്കൻഡ്) – കേരള ബ്ലാസ്റ്റേഴ്സ് വസ് പൂനെ